Site icon onlinekeralanews.com

‘അമിതാഭിനയത്തിന് 50 പൈസ തരാം, ടീമിൽ സ്ഥാനം ഉറപ്പിച്ചു അല്ലേ?’ പാക്ക് ബാറ്ററെ നിർത്തി അപമാനിച്ച് ബംഗ്ലദേശ് താരങ്ങൾ- വിഡിയോ


ധാക്ക∙ പാക്കിസ്ഥാൻ– ബംഗ്ലദേശ് രണ്ടാം ടെസ്റ്റിനിടെ പാക്ക് ബാറ്റർ‍ മുഹമ്മദ് റിസ്‍വാനെ ഗ്രൗണ്ടിൽവച്ച് തുടർച്ചയായി ‘സ്ലെഡ്ജ്’ ചെയ്ത് ബംഗ്ലദേശി താരങ്ങൾ. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ 437 റൺസ് വിജയലക്ഷ്യം ചേസ് ചെയ്യുന്നതിനിടെയാണ് റിസ്‍വാനെ ലക്ഷ്യമിട്ട് ബംഗ്ലദേശ് ബാറ്റർ‍മാർ വിമർശനങ്ങള്‍ ഉന്നയിച്ചത്. ഒരു ഘട്ടത്തിൽ റിസ്‍വാനും ഇതിനു മറുപടി നൽകിയെങ്കിലും ഒന്നിലേറെ താരങ്ങൾ സ്ലെ‍‍‍ഡ്ജ് ചെയ്യാൻ ആരംഭിക്കുകയായിരുന്നു. മത്സരത്തിന്റെ 72–ാം ഓവറിലായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. സ്ക്രീന്‍ നോക്കേണ്ടത് താങ്കളുടെ ചുമതലയാണോ? അത് അംപയറുടെ ജോലിയാണെന്നായിരുന്നു റിസ്വാന്റെ വാക്കുകൾ. തുടർന്ന് അംപയർമാര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. എന്നാൽ അവിടെയും കാര്യങ്ങൾ നിന്നില്ല. ബംഗ്ലദേശ് ഫീൽഡർമാർ ഒരുമിച്ച് റിസ്‍വാനെ പരിഹസിക്കാൻ തുടങ്ങി. ‘‘അമിത അഭിനയത്തിന് ഞങ്ങൾ 50 പൈസ തരാം’’ എന്നായിരുന്നു ഫീൽഡർമാരുടെ വാക്കുകൾ. ‘‘നിങ്ങൾ നന്നായി അഭിനയിക്കുന്നു. നിങ്ങൾക്ക് എല്ലാവരെയും പഠിപ്പിക്കണമല്ലേ. അവൻ 50 റൺസടിച്ചു. ടീമിൽ സ്വന്തം സ്ഥാനം ഉറപ്പാക്കി. അതുകൊണ്ടാണ് ഇപ്പോൾ ഇതെല്ലാം ചെയ്യുന്നത്.’’– ബംഗ്ലദേശ് താരങ്ങള്‍ വിക്കറ്റിനു പിന്നിൽനിന്ന് പരിഹാസ വാക്കുകൾ തുടർന്നതോടെ റിസ്‍വാനും നിയന്ത്രണം നഷ്ടമാകുന്നുണ്ടായിരുന്നു. ബംഗ്ലദേശ് ബോളർമാരുടെ താളം തെറ്റിക്കാനാണ് റിസ്‍വാൻ ശ്രമിക്കുന്നതെന്നും താരങ്ങൾ ആരോപിച്ചു.


Source link
Exit mobile version