Site icon onlinekeralanews.com

‘സ്റ്റീൽ ബെ‍ഞ്ചിൽ‌ ട്രെയിൻ കാത്തിരിക്കുന്ന പിണറായി’; കസേരയില്ല, പൊലീസ് കൂട്ടമില്ല; ട്രോളും കമന്റും നിറഞ്ഞ് സമൂഹമാധ്യമങ്ങൾ


കണ്ണൂർ ∙ റെയിൽ‌വേ സ്റ്റേഷനിലെ സ്റ്റീൽ ബെഞ്ചിൽ പിണറായി വിജയൻ‌ ഇരിക്കുന്നു. അരികെ സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷുണ്ട്. നേരത്തേ ഇതല്ലായിരുന്നു സ്ഥിതി. മുഖ്യമന്ത്രിയായിരുന്നപ്പോൾ റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ പിണറായി വിജയനു വേണ്ടി പ്രത്യേകം കസേര ഇട്ടുനൽകിയിരുന്നു. പൊലീസ് ഉൾപ്പെടെ വലിയ സംഘം അദ്ദേഹത്തിന്റെ ചുറ്റുമുണ്ടാകുമായിരുന്നു. എന്നാൽ ഇപ്പോൾ അതൊന്നുമില്ലാതെയാണ് റെയിൽവേ സ്റ്റേഷനിലെ സാധാരണ ബെഞ്ചിൽ പിണറായി വിജയൻ ട്രെയിൻ കാത്തിരിക്കുന്നതെന്നാണ് സമൂഹമാധ്യമത്തിൽ പലരും ചൂണ്ടിക്കാണിക്കുന്നത്. ഈ ചിത്രത്തിൽ പുറകിൽ നിന്ന് ഒരാൾ ചിരിക്കുന്നതും കാണാം. മുമ്പായിരുന്നെങ്കിൽ ഇങ്ങനെ ചിരിക്കാൻ പോലും ഭയക്കണമായിരുന്നുവെന്നും അഭിപ്രായമുണ്ട്.മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തു നിന്ന് വിമാനത്തിൽ കണ്ണൂരിൽ തിരിച്ചെത്തിയപ്പോൾ പിണറായി വിജയന് സ്വീകരണം നൽകിയിരുന്നു. എന്നാൽ ഇ.പി. ജയരാജൻ, പി. ജയരാജൻ, കെ.െക. ശൈലജ തുടങ്ങിയ മുതിർന്ന നേതാക്കളൊന്നും സ്വീകരിക്കാൻ എത്തിയില്ല. കെ.െക. രാഗേഷ്, പി. ശശി തുടങ്ങിയവരാണ് സ്വീകരിക്കാനുണ്ടായിരുന്നത്. ഇന്നലെ പി. ജയരാജന്റെ പുസ്തക പ്രകാശനം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ പങ്കെടുത്ത ശേഷമാണ് പിണറായി വിജയൻ തിരുവനന്തപുരത്തേക്ക് തിരിച്ചത്. യാത്രയാക്കാനും കെ.കെ. രാഗേഷാണുണ്ടായത്.


Source link
Exit mobile version