തോന്ന്യാസി; കോടതിക്കെതിരെ അധിക്ഷേപം നടത്തിയ യുട്യൂബർക്ക് 6 മാസം തടവ്, പിഴ

ന്യൂഡൽഹി ∙ കോടതികളെ ‘ഏകാധിപതികളും തോന്ന്യാസികളും’ എന്നു വിശേഷിപ്പിച്ച യുട്യൂബർ ഗുൽഷൻ പഹൂജയ്ക്ക് ഡൽഹി ഹൈക്കോടതി 6 മാസം തടവും 2 കേസുകളിലായി 2,000 രൂപ വീതം പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ഒരു മാസംകൂടി തടവ് അനുഭവിക്കണം. അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനു പരമാവധി ശിക്ഷ വിധിക്കുന്നുവെന്നും ശിക്ഷ കുറഞ്ഞു പോയാൽ ഭാവിയിൽ ഇത്തരം പരാമർശങ്ങൾ വീണ്ടും നടത്താൻ ഇയാൾ ധൈര്യം കാണിക്കുമെന്നും കോടതി പറഞ്ഞു.
Source link
