Site icon onlinekeralanews.com

32 റണ്‍സടിച്ച കോർബിൻ ബോഷ് ടോപ് സ്കോറർ, മുംബൈ ഇന്ത്യൻസിനെ 150 കടത്താതെ കൊൽക്കത്ത, ചെറിയ വിജയലക്ഷ്യം


കൊൽക്കത്ത∙ ഇന്ത്യൻ പ്രീമിയര്‍ ലീഗിലെ നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ ചെറിയ സ്കോറിലൊതുക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തു. കൊൽക്കത്തയ്ക്ക് 148 റൺസ് വിജയലക്ഷ്യം. 18 പന്തിൽ 32 റൺസടിച്ച കോർബിൻ ബോഷാണ് മുംബൈയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റൻ ഹാര്‍‍ദിക് പാണ്ഡ്യ (27 പന്തിൽ 26), തിലക് വർമ (32 പന്തിൽ 20) എന്നിവരാണ് മുംബൈയുടെ മറ്റു പ്രധാന സ്കോറർമാർ. ക്യാപ്റ്റൻ പാണ്ഡ്യയും സൂര്യകുമാർ യാദവുമുൾപ്പടെയുള്ള താരങ്ങൾ പ്ലേയിങ് ഇലവനിലേക്കു മടങ്ങിയെത്തിയെങ്കിലും മുംബൈയ്ക്ക് അതു കാര്യമായി ഗുണം ചെയ്തില്ല.മധ്യനിരയിൽ തിലക് വർമയും ഹാർദിക് പാണ്ഡ്യയും മാത്രമാണു കുറച്ചെങ്കിലും പൊരുതിയത്. 16.3 ഓവർ എടുത്താണ് മുംബൈ 100 പിന്നിട്ടത്. കാർത്തിക് ത്യാഗി എറിഞ്ഞ 20–ാം ഓവറില്‍ കോർബിൻ ബോഷ് രണ്ടു സിക്സുകളും ഒരു ഫോറും ഉൾപ്പടെ അടിച്ചു. ഈ ഓവറിൽ 19 റണ്‍സാണ് മുംബൈ അടിച്ചത്. ഇതോടെ സ്കോർ 147ൽ എത്തി. കൊൽക്കത്തയ്ക്കായി സൗരഭ് ദുബെ, കാമറൂൺ ഗ്രീൻ, കാർത്തിക് ത്യാഗി എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. സുനിൽ നരെയ്നും ഒരു വിക്കറ്റുണ്ട്.


Source link
Exit mobile version