Site icon onlinekeralanews.com

ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എംഡി അദീബ് അഹമ്മദ് വാഷിങ്ടൻ പോസ്റ്റിന്റെ ആഗോള എഐ കൗൺസിലിൽ


കൊച്ചി∙ മാധ്യമരംഗത്തെ പ്രമുഖരായ ദി വാഷിങ്ടൻ പോസ്റ്റിന്റെ ആഗോള എഐ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട്  ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ‌ അദീബ് അഹമ്മദ്. വാഷിങ്ടൻ പോസ്റ്റിന്റെ ഉപദേശക വിഭാഗമായ ‘വാഷിങ്ടൺ പോസ്റ്റ് ഇന്റലിജൻസ്’, ആർട്ടിഫിഷ്ൽ ഇന്റലിജൻസ് ആൻഡ് ടെക്നോളജി കൗൺസിലിലേക്കാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്.അദീബ് അഹമ്മദിന്റെ നയിക്കുന്ന ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് ജിസിസി, ഇന്ത്യൻ ഉപഭൂഖണ്ഡം, ഏഷ്യ-പസഫിക് മേഖലകളിൽ അതിവേഗം വളരുന്ന മുൻനിര സാമ്പത്തിക സേവന ഗ്രൂപ്പുകളിലൊന്നാണ്. ക്രോസ്-ബോർഡർ പേയ്‌മെന്റുകൾ, ഫിൻടെക് ഇന്നൊവേഷൻ, ഡിജിറ്റൽ സാമ്പത്തിക ഉൾപ്പെടുത്തൽ എന്നിവയിലാണ് കമ്പനി പ്രധാനമായും ശ്രദ്ധിക്കുന്നത്.


Source link
Exit mobile version