Site icon onlinekeralanews.com

ഗ്രൗണ്ടിൽ പല കാര്യങ്ങളും സംഭവിക്കുമെന്ന് സഞ്ജു, അടുത്ത പോരാട്ടത്തിനായി കാത്തിരിക്കുന്നെന്ന് ക്ലാസൻ; പിണക്കം മറന്ന് സൂപ്പർ താരങ്ങൾ


മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ ചെന്നൈ സൂപ്പർ കിങ്സ്– സൺറൈസേഴ്സ് ഹൈദരാബാദ് പോരാട്ടത്തിനിടെ സഞ്ജു സാംസണും ഹെൻറിച് ക്ലാസനും തമ്മിൽ ഗ്രൗണ്ടിൽവച്ച് തർക്കിച്ചത് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരുന്നു. സാധാരണ ഗ്രൗണ്ടിൽ രോഷപ്രകട‌നങ്ങൾ നടത്താത്ത സഞ്ജു, ക്ലാസന് മറുപടി നൽകുകയായിരുന്നു. എന്നാൽ ഗ്രൗണ്ടിലെ പിണക്കം അവിടെ തന്നെ ഉപേക്ഷിക്കുകയാണ് സഞ്ജുവും ക്ലാസനും. സഞ്ജുവും ക്ലാസനും കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രമാണ് രണ്ടു താരങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ‘‘ഗ്രൗണ്ടിൽ പല കാര്യങ്ങളും സംഭവിക്കാം, എന്നാല്‍ ക്ലാസനെ ഏറെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നു.’’– എന്നായിരുന്നു സഞ്ജു ഇൻസ്റ്റയില്‍ കുറിച്ചത്.ഔട്ട് എന്ന് സ്ക്രീനിൽ തെളിഞ്ഞതിനു പിന്നാലെ ഡഗൗട്ടിലേക്കു നടന്നുനീങ്ങിയ ക്ലാസൻ, ടീമംഗങ്ങൾക്കൊപ്പം ആഘോഷം നടത്തുകയായിരുന്ന സഞ്ജു സാംസണോട് കയർക്കുകയായിരുന്നു. എന്താണെന്നു പറഞ്ഞതെന്നു വ്യക്തമല്ലെങ്കിലും അതുവരെ ചിരിച്ചുകൊണ്ട് നിന്നിരുന്ന സഞ്ജുവിന്റെ മുഖഭാവം മാറുന്നതു വ്യക്തമാണ്. എന്താണെന്നു ചോദിച്ചു കൊണ്ട് സഞ്ജുവും മുന്നോട്ടു വന്നെങ്കിലും സമീപം നിന്ന സഹതാരം ശിവം ദുബെ, ഇരുവരെയും പിടിച്ചുമാറ്റി. പിന്നാലെ സഞ്ജു സാംസൺ ഫീൽഡ് അംപയറോടു പരാതി പറയുകയും ചെയ്തു.


Source link
Exit mobile version