LATEST

37 വർഷത്തിന് ശേഷം പോക്സോ പ്രതി കോടതിയിൽ കീഴടങ്ങി

​തലശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വിദേശത്തേക്ക് കടന്ന പ്രതി 37 വർഷത്തിന് ശേഷം കോടതിയിൽ കീഴടങ്ങി. തലശേരി സ്വദേശി മുഹമ്മദ് ഷക്കീൽ (58) ആണ് തലശേരി കോടതിയിൽ ഹാജരായത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.

​1989-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വിദേശത്തേക്ക് കടന്ന ഇയാൾ കഴിഞ്ഞ 28 വർഷമായി ഒളിവിലായിരുന്നു. വർഷങ്ങളായി തീർപ്പാക്കാതെ കിടക്കുന്ന പഴയ കേസുകൾ അന്വേഷിക്കുന്നതിനായി തലശേരി എ.എസ്.പി ഡോ. നന്ദഗോപന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക വാറണ്ട് സ്ക്വാഡിന്റെ നിരന്തര പരിശ്രമമാണ് പ്രതിയെ നിയമത്തിന് മുന്നിലെത്തിച്ചത്.


Source link

Related Articles

Back to top button