Site icon onlinekeralanews.com

ഏഴാം തോൽവി വഴങ്ങിയിട്ടും പുറത്താകാതെ ചെന്നൈ, ഇന്ന് രാജസ്ഥാൻ ജയിച്ചാലും സാധ്യത ബാക്കി!


ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ബുദ്ധിമുട്ടേറിയ ഘട്ടത്തിലൂടെയാണ് ചെന്നൈ സൂപ്പർ കിങ്സ് കടന്നുപോകുന്നത്. സൺറൈസേഴ്സ് ഹൈദരാബാദിനോടു തോറ്റതോടെ 13 മത്സരങ്ങളിൽനിന്ന് 12 പോയിന്റാണ് ചെന്നൈയ്ക്കുള്ളത്. പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തുള്ള ചെന്നൈയുടെ പ്ലേ ഓഫ് മോഹങ്ങൾക്കും ഇതോടെ തിരിച്ചടിയായി. എന്നാൽ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ പൂർണമായും അവസാനിച്ചിട്ടില്ലെന്നതാണു സത്യം. പ്രാഥമിക ഘട്ടത്തിലെ അവസാന പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ വലിയ മാർജിനിൽ തോൽപിച്ചാൽ ചെന്നൈയ്ക്ക് ഇനിയും പ്ലേ ഓഫിലേക്കു കടക്കാം. നെറ്റ് റൺ റേറ്റിൽ കൂടി ചെന്നൈയ്ക്ക് വ്യക്തമായ ആധിപത്യമുണ്ടാകണം.രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി ക്യാപിറ്റൽസ് ടീമുകളാണ് പിന്നീടുള്ള വെല്ലുവിളി. രാജസ്ഥാന്‍ രണ്ടു കളികളും ജയിച്ച് 16 പോയിന്റിലും കൊൽക്കത്ത 15 പോയിന്റിലും എത്തിയാലും ചെന്നൈയുടെ കഥ കഴിഞ്ഞു. രാജസ്ഥാന്‍ ഒരു കളി ജയിച്ച് 14 പോയിന്റായാൽ പിന്നെ നെറ്റ് റൺറേറ്റാണ് നാലാം സ്ഥാനക്കാരെ തീരുമാനിക്കുക. കൊൽക്കത്ത ഒരു കളി ജയിച്ചാലും ചെന്നൈയ്ക്ക് കുഴപ്പമില്ല. 13 പോയിന്റാകും അപ്പോഴും അവർക്കു ലഭിക്കുക. അതേസമയം കൊൽക്കത്ത രണ്ടുകളികളും ജയിച്ചാൽ കൊൽക്കത്തയ്ക്ക് 15 പോയിന്റാകും. ചെന്നൈയുടെ സാധ്യതകളും അവസാനിക്കും. ആറാമതുള്ള ചെന്നൈയുടെ നിലവിലുള്ള നെറ്റ് റൺറേറ്റ് –0.016 ആണ്.


Source link
Exit mobile version