Site icon onlinekeralanews.com

പൂമാല, മുദ്രാവാക്യം വിളി, തോളിലേറ്റി അനുയായികൾ; ജാമ്യത്തിലിറങ്ങിയ പീ‍ഡനക്കേസ് പ്രതിയ്ക്ക് സ്വീകരണം, വിമർശനം


ന്യൂഡൽഹി∙ ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതിയ്ക്ക് സ്വീകരണം. ഹിന്ദു യുവവാഹിനി സംഘടനയുടെ മുൻ അംഗമായ സുശീൽ പ്രജാപതിയെയാണ് അനുയായികൾ ജയിൽ കവാടം മുതൽ പൂമാല അണിയിച്ച് സ്വാഗതം ചെയ്തത്. അഭിഭാഷകനെ പരിചയപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി എൽഎൽബി വിദ്യാർഥിയെ പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. അറസ്റ്റ് ചെയ്ത് 9 മാസങ്ങൾക്ക് ശേഷമാണ് പ്രതിയെ ജാമ്യത്തിൽ വിട്ടത്. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ആരോപണവിധേയരായവർക്ക് ഇത്തരത്തിൽ സ്വീകരണങ്ങൾ നൽകുന്നത് നിയമവാഴ്ചയെയും സ്ത്രീ സുരക്ഷയെയും ചോദ്യം ചെയ്യുന്നതാണെന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്നു. സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് സംഭവത്തെ രൂക്ഷമായി വിമർശിച്ചു. ഉത്തർപ്രദേശിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ബിജെപി സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


Source link
Exit mobile version