‘പുസ്തകങ്ങൾ വൈകില്ല, എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തി’: ഈ മാസം അവസാനത്തോടെ നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം∙ സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്നും ഈ മാസം അവസാനത്തോടെ എല്ലാ പുസ്തകങ്ങളും കുട്ടികള്‍ക്കു നല്‍കാന്‍ കഴിയുന്ന തരത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദീന്‍ മനോരമ ഓണ്‍ലൈനിനോടു പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല ഏറ്റെടുത്ത ശേഷം മന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചര്‍ച്ചകള്‍ നടത്തിയിരുന്നു. സ്‌കൂള്‍ തുറക്കുന്നതിനോടൊപ്പം ആവശ്യമായ പുസ്തകങ്ങള്‍ തയാറാണെന്നും അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ വിതരണം പൂര്‍ത്തിയാകുമെന്നും പുസ്തകങ്ങള്‍ അച്ചടിക്കുന്ന കൊച്ചിയിലെ കേരളാ ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി (കെബിപിഎസ്) അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാട് ന്യൂസ് പ്രിന്റില്‍നിന്ന് കവര്‍ അടിക്കാനുള്ള കട്ടിക്കടലാസ് കിട്ടാന്‍ വൈകിയതാണ് പ്രതിസന്ധിക്കു കാരണമെന്നും എംഡി സുനില്‍ ചാക്കോ വ്യക്തമാക്കി. അതേസമയം, മേയ് 18ലെ കണക്കനുസരിച്ച് 71 ലക്ഷം പുസ്തകങ്ങള്‍ അച്ചടിക്കാനും 1.8 കോടി പുസ്തകങ്ങള്‍ ബൈന്‍ഡ് ചെയ്യാനുമുണ്ടെന്നാണ് കെബിപിഎസ് സ്റ്റാഫ് ആന്‍ഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് ഇബ്രാഹിം പറയുന്നത്. പ്രതിദിനം 3 ലക്ഷം പുസ്തകങ്ങള്‍ ബൈന്‍ഡ് ചെയ്യാനാണ് സൗകര്യമുള്ളത്. പുസ്തകങ്ങള്‍ പൂര്‍ണമായി തയാറാകാന്‍ കുറഞ്ഞത് 45 ദിവസമെങ്കിലും വേണ്ടിവരുമെന്നും അതിനു ശേഷം മാത്രമേ വിതരണം ആരംഭിക്കാന്‍ കഴിയുകയുള്ളുവെന്നുമാണ് ഇബ്രാഹിം വ്യക്തമാക്കുന്നത്. 9, 10 ക്ലാസിലെ പുസ്തകങ്ങള്‍ തയാറാണെങ്കിലും 6,7,8 ക്ലാസിലെ പുസ്തകങ്ങള്‍ ഒന്നാം തീയതി ലഭിക്കാന്‍ സാധ്യതയില്ലെന്നും ഇബ്രാഹിം പറഞ്ഞു.വൈദ്യുത സുരക്ഷയ്ക്കും ശുചിത്വത്തിനും പ്രത്യേക പ്രാധാന്യമാണ് പുതിയ നിര്‍ദേശങ്ങളില്‍ നല്‍കിയിരിക്കുന്നത്. സ്‌കൂളുകളിലെ ഇലക്ട്രിക്കല്‍ വയറിംഗ് സുരക്ഷിതമാണെന്നും ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് ചുറ്റും വേലി കെട്ടിയിട്ടുണ്ടെന്നും അധികൃതര്‍ ഉറപ്പുവരുത്തണം. അസ്ബറ്റോസ്, ടിന്‍, അലുമിനിയം ഷീറ്റുകള്‍ പാകിയ മേല്‍ക്കൂരകള്‍ മാറ്റിയിട്ടുണ്ടെന്നും കിണറുകള്‍ക്കും മറ്റും സുരക്ഷിതമായ സംരക്ഷണ ഭിത്തികള്‍ ഉണ്ടെന്നും ഉറപ്പാക്കണം. മതിയായ വെന്റിലേഷനുള്ള വൃത്തിയുള്ള ശൗചാലയങ്ങള്‍, കുടിവെള്ള ലഭ്യത, സ്‌കൂള്‍ പരിസരത്തെ മാലിന്യ നിര്‍മാര്‍ജനം, എലി നശീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം. സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് മോട്ടര്‍ വാഹന വകുപ്പാണ് നല്‍കേണ്ടത്. മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുമെന്നും വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ പറഞ്ഞു.
Source link
