Site icon onlinekeralanews.com

‘വിജയിന്റെ സർക്കാർ ഏതുനിമിഷവും താഴെവീഴാം; ഇടക്കാല തിരഞ്ഞെടുപ്പിനു സാധ്യതയുണ്ട്’


ചെന്നൈ ∙ വിജയിന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാർ ഏതുനിമിഷവും താഴെവീഴാമെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. സംസ്ഥാനത്ത് ഇടക്കാല തിരഞ്ഞെടുപ്പിനു സാധ്യതയുണ്ടെന്നും അതിനായി പാർട്ടി അണികൾ സജ്ജരാകണമെന്നും മുൻ മുഖ്യമന്ത്രി കൂടിയായ സ്റ്റാലിൻ ആഹ്വാനം ചെയ്തു.സമൂഹമാധ്യമങ്ങളിൽ ടിവികെ ഏറെ മുന്നിലാണെന്ന സൂചന നൽകിയ സ്റ്റാലിൻ, ഡിഎംകെ തങ്ങളുടെ ഡിജിറ്റൽ സാന്നിധ്യം വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഒരുകാലത്ത് നമ്മൾ ചായക്കടകളിൽ സംസാരിച്ചിരുന്ന രാഷ്ട്രീയം ഇനി സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ സംസാരിക്കണമെന്നായിരുന്നു സ്റ്റാലിൻ പറഞ്ഞത്.


Source link
Exit mobile version