Site icon onlinekeralanews.com

‘അടുത്ത വർഷം തിരിച്ചുവരണം..’: ധോണിയോട് റെയ്ന; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ‘തല’യുടെ മറുപടി


ചെന്നൈ ∙ ചെപ്പോക്ക് സ്റ്റേഡിയത്തിൽ സന്തോഷവും സങ്കടവും ഇടകലർന്ന രാത്രിയായിരുന്നു ചെന്നൈ സൂപ്പർ കിങ്സ് ആരാധകർക്ക് ഇന്നലെ. നിർണായക മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് അഞ്ച് വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങി പ്ലേഓഫ് പ്രതീക്ഷ മങ്ങിയപ്പോൾ, എം.എസ് ധോണി മൈതാനത്ത് പ്രത്യക്ഷപ്പെട്ടത് ആരാധകർക്ക് ആഹ്ലാദനിമിഷമായി. പരുക്കുമൂലം ഈ സീസണിൽ ഇതുവരെ ഒരു മത്സരം പോലും ധോണി കളിച്ചിരുന്നില്ല. മാത്രമല്ല, ഒരു മത്സരത്തിൽ പോലും താരം ടീമിനൊപ്പം സ്റ്റേഡയത്തിലെത്തിയതുമില്ല. ഇന്നലെ, സീസണിൽ സിഎസ്‌കെയുടെ അവസാന ഹോം മത്സരത്തിലാണ് ധോണി ആദ്യമായി സ്റ്റേഡിയത്തിലേക്ക് വന്നത്.മുൻ ഇന്ത്യൻ, സിഎസ്കെ സഹതാരം സുരേഷ് റെയ്നയും കമന്റേറ്ററായി ഗ്രൗണ്ടിലുണ്ടായിരുന്നു. ധോണിയും റെയ്നയും തമ്മിലുള്ള കൂടിക്കാഴ്ച ആരാധകർക്കും വിരുന്നായി. അഞ്ച് തവണ ഐപിഎൽ ചാംപ്യന്മാരായ ചെന്നൈയുടെ നാലു കിരീട നേട്ടങ്ങളിലും നിർണായക പങ്കുവഹിച്ച താരമാണ് റെയ്ന. ഈ സീസണിലെ അവസാന മത്സരത്തിലോ അല്ലെങ്കിൽ ഒരുപക്ഷേ 2027ലെ ഐപിഎലിലോ ധോണി തിരിച്ചുവരുമെന്ന് ആരാധകർ പ്രതീക്ഷിക്കുമ്പോൾ അത്ര ശുഭവാർത്തയല്ല റെയ്ന പങ്കുവയ്ക്കുന്നത്. ധോണിയുമായി നടത്തിയ സംഭാഷണം എന്തായിരുന്നെന്ന് റെയ്ന പിന്നീട് വെളിപ്പെടുത്തി.‘‘അതു മാനേജ്മെന്റിന്റെ തീരുമാനമാണ്. ഇതിനെക്കുറിച്ച് ഒരുപാട് ചർച്ചകൾ നടക്കുന്നുണ്ടെന്ന് എനിക്കറിയാം. ഈ വർഷം എംഎസ് ടീമിനൊപ്പം സജീവമായി ഉണ്ടായിരുന്നു, ഇത് ടീമിനും യുവതാരങ്ങളുടെ തുടർച്ചയ്ക്കും വളരെ പ്രധാനമാണ്. അതിനാൽ അദ്ദേഹം ഒരു വലിയ ഭാഗമായിരുന്നു. അദ്ദേഹം കളിച്ചിട്ടില്ലായിരിക്കാം, പക്ഷേ ഇപ്പോഴും ടീമിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഞങ്ങൾ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. സിഎസ്കെയുടെ അടുത്ത തലമുറയിലെ കളിക്കാരാകാൻ സാധ്യതയുള്ള ചില പുതിയ കളിക്കാരെ ഞങ്ങൾ പരിചയപ്പെടുത്തി. എന്നാൽ മത്സരഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ഞങ്ങൾ വിലയിരുത്തപ്പെടുന്നത് എന്ന് എനിക്കറിയാം, അതു ന്യായമാണ്. അതുകൊണ്ട് അതു മാനേജ്മെന്റിന്റെ തീരുമാനമാണ്, എന്റേതല്ല.’’– ഫ്ലെമിങ് പറഞ്ഞു.


Source link
Exit mobile version