test del 4 copy of del 3
ലോകത്തെ ടോപ് 100ൽ നിന്ന് ഇന്ത്യൻ കമ്പനികൾ അടപടലം പുറത്ത്; റാങ്കിങ്ങിൽ വൻ വീഴ്ച, പണികിട്ടിയത് ‘യുദ്ധത്തിനിടെ’

ഇറാൻ – യുഎസ് യുദ്ധത്തിനിടെ ഇന്ത്യൻ കമ്പനികൾക്ക് വൻ തിരിച്ചടി. വിപണി മൂല്യത്തിൽ മുന്നിൽ നിൽക്കുന്ന ലോകത്തെ ‘ടോപ് 100’ കമ്പനികളുടെ പട്ടികയിൽ നിന്ന് ഇന്ത്യൻ കമ്പനികൾ അടപടലം പുറത്തായി. വർഷങ്ങൾക്കിടെ ഇത്തരമൊരു ആഘാതം ആദ്യം. അടുത്തിടെ വരെ റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ് എന്നീ ഇന്ത്യൻ കമ്പനികൾ പട്ടികയിലുണ്ടായിരുന്നു. പുതിയ അപ്ഡേറ്റ് പ്രകാരം ഇവയെല്ലാം പട്ടികയിൽ നിന്ന് പുറത്തായി.ഒരു കാലത്ത് രാജ്യാന്തര റാങ്കിങിൽ 84ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യൻ ഐടി കമ്പനിയായ ടിസിഎസിനാണ് ഏറ്റവും കൂടുതൽ തിരിച്ചടിയുണ്ടായത്. പുതിയ റാങ്കിങ് പ്രകാരം ടിസിഎസ് 314ാം സ്ഥാനത്തെത്തി. മറ്റൊരു ഇന്ത്യൻ ഐടി കമ്പനിയായ ഇൻഫോസിസ് 198ൽ നിന്ന് 590ലേക്ക് വീണു. ഐടിസിയുടെ റാങ്കിങ് 296ൽ നിന്ന് 702ലേക്ക് ഇടിഞ്ഞതായും റിപ്പോർട്ട് പറയുന്നു. ടോപ് 500 പട്ടികയിലും ഇന്ത്യൻ കമ്പനികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. 2025ന്റെ തുടക്കത്തിൽ 15 കമ്പനികളുണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഒമ്പതിലേക്ക് ചുരുങ്ങി. യുദ്ധം മാത്രമല്ല
Source link


