Site icon onlinekeralanews.com

‘എന്റെ വിശ്വാസ്യതയ്ക്കുള്ള അംഗീകാരം’; അഡ്വക്കറ്റ് ജനറലായി നിയമിക്കപ്പെട്ട ജാജു ബാബുവിനോട് മുഖ്യമന്ത്രി പറഞ്ഞതെന്ത്?


കോട്ടയം∙ കോൺഗ്രസ്, ബിജെപി സർക്കാരുകളെ കാലത്ത് താൻ ഗവർണറുടെ നിയമോപദേശകനായിരുന്നുവെന്നും അതിൽ രാഷ്ട്രീയം കാണേണ്ടെന്നും വി.ഡി. സതീശൻ സർക്കാരിന്റെ അഡ്വക്കറ്റ് ജനറലായി നിയമിക്കപ്പെട്ട ജാജു ബാബു. ബിജെപി ഗവർണറുടെ നിയമോപദേശകനെ അഡ്വക്കറ്റ് ജനറലായി നിയമിച്ചുവെന്ന വിമർശനത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സർക്കാരിന്റെ നിയമപ്രകാരമുള്ള പദ്ധതികളും നയങ്ങളും അകാരണമായി ചോദ്യം ചെയ്യപ്പെടുകയാണെങ്കിൽ അവയെ സംരക്ഷിക്കുകയെന്നതാണു ജോലി. മുഖ്യമന്ത്രിക്ക് ഏറ്റവും വിശ്വസിക്കാവുന്ന ആളെന്ന രീതിയിലാണു തന്നെ അഡ്വക്കറ്റ് ജനറലായി തിരഞ്ഞെടുത്തത്. അത് തന്റെ പ്രഫഷനോടുള്ള അംഗീകാരവും അതിൽ ഉപരിയായി വ്യക്തിത്വത്തിനും വിശ്വാസ്യതയ്ക്കുമുള്ള അംഗീകാരവുമാണെന്നും ജാജു ബാബു പറ‍ഞ്ഞു. അഡ്വക്കറ്റ് ജനറലായി നിയമിക്കപ്പെട്ടശേഷം ജാജു ബാബു ആദ്യമായി മനോരമ ഓൺലൈനോട് സംസാരിക്കുന്നു…∙ ആരിഫ് മുഹമ്മദ് ഖാൻ അടക്കമുള്ള ഗവർണർമാരുടെ നിയമോപദേശകനായിരുന്ന താങ്കളുടെ എജി നിയമനം സമൂഹമാധ്യമങ്ങളിൽ വിമർശനത്തിന് വഴിവച്ചിട്ടുണ്ട്. അതിനെ എങ്ങനെ കാണുന്നു? 2008 മുതൽ ഇന്ത്യ ഭരിച്ച വിവിധ സർക്കാരുകളുടെ കാലത്ത് അത് കോൺഗ്രസ് ആയിരുന്നപ്പോഴും, ബിജെപി ആയിരുന്നപ്പോഴും ഞാൻ ഗവർണർമാരുടെ ഉപദേശകനായിരുന്നു. ആദ്യം എന്നെ നിയമിച്ചത് ഗവായ് സാറായിരുന്നു. അത് കഴിഞ്ഞ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന സദാശിവം സാർ വന്നപ്പോഴും നിയമോപദേശകനായി തുടരാൻ എനിക്കു ഭാഗ്യമുണ്ടായി. 2008ൽ ഞാൻ നിയമതിനായി 6 വർഷത്തിനു ശേഷമാണ് ബിജെപി സർക്കാർ കേന്ദ്രത്തിൽ വരുന്നത്. ആരിഫ് മുഹമ്മദ് ഖാനുമായുള്ള വിയോജിപ്പിനെ തുടർന്നാണ് ഞാൻ ആ പദവി ഒഴിഞ്ഞത്. എന്റെ നിയമനം രാഷ്ട്രീയമായിരുന്നില്ല. ഗവർണർമാർക്കു പരിപൂർണ സംരക്ഷണം ലഭിക്കുന്ന നിയമോപദേശങ്ങൾ ഞാൻ നൽകിയിട്ടുണ്ട്. അതിലൊന്നും രാഷ്ട്രീയമുണ്ടായിരുന്നില്ല. അതിൽ അപാകതയുമില്ല.∙ ശബരിമല യുവതി പ്രവേശനം ഉൾപ്പെടെയുള്ള വിവാദ കേസുകളെയാണല്ലോ ഇനി നേരിടാനുള്ളത്? എജി എന്ന നിലയിൽ താങ്കളുടെ നിലപാട് എന്തായിരിക്കും? ഓരോ കേസും എന്താണെന്നു നോക്കണം. അതൊക്കെ നോക്കാൻ പോകുന്നതേ ഉള്ളൂ. സാധാരണക്കാരനു നീതി നടപ്പാക്കാൻ കോടതിയെ സഹായിക്കുക എന്നതാണ് എന്റെ പരമമായ ധർമം. സർക്കാരിന്റെ നിയമപ്രകാരമുള്ള പദ്ധതികളും നയങ്ങളും അകാരണമായി ചോദ്യം ചെയ്യപ്പെടുകയാണെങ്കിൽ അവയെ സംരക്ഷിക്കുക, നിലനിർത്തുക എന്നിവയാണ് എന്റെയും എനിക്ക് ഒപ്പമുള്ളവരുടെയും ജോലി.


Source link
Exit mobile version