Site icon onlinekeralanews.com

ട്രംപിനെയും നെതന്യാഹുവിനെയും വധിക്കുന്നവർക്ക് 5.8 കോടി ഡോളർ; നിയമനിർമാണത്തിന് ഇറാൻ നീക്കം


ടെഹ്റാൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു എന്നിവരെ വധിക്കുന്നവർക്ക് 5.8 കോടി ഡോളർ (ഏകദേശം 558 കോടി രൂപ) പ്രതിഫലം പ്രഖ്യാപിക്കാൻ ഇറാൻ നീക്കം നടത്തുന്നതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച നിയമനിർമാണത്തിനായി ഇറാൻ പാർലമെന്റ് പ്രത്യേക ബിൽ തയ്യാറാക്കുന്നതായി രാജ്യാന്താര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ വയർ, ദ് ടെലിഗ്രാഫ് എന്നീ മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്.ഫെബ്രുവരി 28ന് ഇറാനിൽ നടന്ന വ്യോമാക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായാണ് ട്രംപിനും നെതന്യാഹുവിനും എതിരെ ഇറാൻ പാർലമെന്റ് വധശിക്ഷാ പ്രതിഫല ബിൽ വോട്ടിനിടാൻ ഒരുങ്ങുന്നത്. ഖമനയിയുടെ വധത്തിനു പിന്നിൽ പ്രവർത്തിച്ച ട്രംപ്, നെതന്യാഹു, യുഎസ് സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ എന്നിവരെ ലക്ഷ്യമിട്ടാണ് നീക്കമെന്ന് ഇബ്രാഹിം അസീസി വ്യക്തമാക്കി. ട്രംപിനെയും നെതന്യാഹുവിനെയും നരകത്തിലേക്ക് അയക്കുന്നവർക്ക് ഉടൻ രാജ്യം പ്രതിഫലം നിശ്ചയിക്കുമെന്ന് നാഷണൽ സെക്യൂരിറ്റി കമ്മിഷൻ അംഗം മഹ്മൂദ് നബാവിയാനും പ്രഖ്യാപിച്ചു.


Source link
Exit mobile version