Site icon onlinekeralanews.com

22 വരെ മഴ ശക്തം: ഇന്ന് 9 ജില്ലകളിൽ യെലോ അലർട്ട്


തിരുവനന്തപുരം ∙ സംസ്ഥാനത്ത് 22 വരെ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം നിരോധിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലയിലും നദീ തീരത്തും, അണക്കെട്ടുകളുടെ താഴെയുളള പ്രദേശങ്ങളിലും കഴിയുന്നവർ ജാഗ്രത പാലിക്കണം.


Source link
Exit mobile version