Site icon onlinekeralanews.com

ഖത്തർ, യുഎഇ, സൗദി രാഷ്ട്ര നേതാക്കൾ ‘അഭ്യർഥിച്ചു’; ഇറാനെതിരായ ആക്രമണം ‘മാറ്റിവച്ച്’ ട്രംപ്, എണ്ണവില താഴേക്ക്, സ്വർണം മേലോട്ട്, ഓഹരിക്കും പ്രതീക്ഷ


ഇറാനെതിരെ ഇന്നുമുതൽ (മേയ് 19) പുനരാരംഭിക്കാനിരുന്ന ആക്രമണം തൽക്കാലത്തേക്ക് മാറ്റിവച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഖത്തർ അമീർ തമീം ബിൻ ഹമദ് അൽ താനി, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സയേദ് അൽ നഹ്യാൻ എന്നിവരുടെ അഭ്യർഥന മാനിച്ചാണ് തീരുമാനമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു.∙ ഡോളർ താഴേക്ക്: എണ്ണവിലയിലുണ്ടായ താഴ്ച യുഎസ് ഡോളർ സൂചികയെ (ഡോളർ ഇൻഡക്സ്) താഴേക്ക് നയിച്ചു. 0.33% നഷ്ടവുമായി 98.95ൽ ആണിപ്പോൾ സൂചികയുള്ളത്. യുഎസിന്റെ 10-വർഷ ട്രഷറി യീൽഡ് (ബോണ്ട് നിക്ഷേപ ആദായനിരക്ക്) അൽപം താഴ്ന്ന് 4.593 ശതമാനത്തിലെത്തി. ∙ ഓഹരിക്ക് പ്രതീക്ഷ: എണ്ണവില, ഡോളർ എന്നിവ താഴുന്നതും ഇറാൻ-യുഎസ് സംഘർഷ സാധ്യത മങ്ങുന്നതും ഇന്ത്യൻ ഓഹരി വിപണികൾക്ക് ഇന്ന് നേട്ടമായേക്കും. ഇന്നലെ വ്യാപാരത്തുടക്കത്തിൽ കനത്ത നഷ്ടം നേരിട്ടെങ്കിലും സെൻസെക്സും നിഫ്റ്റിയും പിന്നീട് കരകയറി.


Source link
Exit mobile version