Site icon onlinekeralanews.com

അദാനിക്ക് ക്ലീൻ ചിറ്റ്; യു.എസിലെ ക്രിമിനൽ കേസുകൾ റദ്ദാക്കി


ന്യൂയോർക്ക്∙ പ്രശസ്ത ഇന്ത്യൻ വ്യവസായി ഗൗതം അദാനി, അനന്തരവൻ സാഗർ അദാനി എന്നിവർക്ക് ആശ്വാസം. അവർക്കെതിരെയുള്ള എല്ലാ ക്രിമിനൽ കുറ്റപത്രങ്ങളും യു.എസ്. നീതിന്യായ വകുപ്പ് ഒഴിവാക്കി. ഇന്ത്യയിൽ സൗരോർജ കരാറുകൾ നേടിയെടുക്കുന്നതിനായി 250 ദശലക്ഷം ഡോളർ (ഏകദേശം 2,100 കോടി രൂപ) ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകാൻ അദാനിയും കൂട്ടരും പദ്ധതിയിട്ടു എന്നതായിരുന്നു 2024 നവംബറിൽ ബ്രൂക്ലിൻ യുഎസ് അറ്റോർണി ഓഫിസ് ചുമത്തിയ കുറ്റം. ഈ പദ്ധതി ഒളിച്ചുവച്ച് അമേരിക്കൻ നിക്ഷേപകരിൽ നിന്ന് ഫണ്ട് സമാഹരിച്ചതായും യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ആരോപിച്ചിരുന്നു. എന്നാൽ തുടക്കം മുതൽ അദാനി ഗ്രൂപ്പ് ഈ ആരോപണങ്ങൾ പൂർണമായി നിഷേധിച്ചിരുന്നു.


Source link
Exit mobile version