Site icon onlinekeralanews.com

വിജയ് സർക്കാർ 6 മാസം മാത്രം; സ്റ്റാലിൻ തിരിച്ചുവരും: വെല്ലുവിളിച്ച് ഡിഎംകെ നേതാവ്


ചെന്നൈ ∙ തമിഴ്നാട്ടിൽ വിജയിന്റെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ) സർക്കാർ ആറുമാസം തികയ്ക്കില്ലെന്നും ട‌ിവികെ നേതാവും മന്ത്രിയുമായ ആദവ് അർജുനയ്ക്ക് ധൈര്യമുണ്ടെങ്കിൽ രാജിവച്ച് ജനവിധി തേടണമെന്നും ഡിഎംകെ നേതാവ്. തിരുച്ചന്തൂർ എംഎൽഎയും കഴിഞ്ഞ സർക്കാരിലെ മൽസ്യത്തൊഴിലാളി ക്ഷേമ മന്ത്രിയുമായ അനിത രാധാകൃഷ്ണനാണ് ടിവികെ സർക്കാരിന്റെ വീഴ്ച പ്രവചിച്ചത്. മുൻ ഡിഎംകെ നേതാവും നിലവിൽ ടിവികെ എംഎൽഎയുമായ വി.എസ്.ബാബുവാണ് കൊളത്തൂരിൽ സ്റ്റാലിനെ പരാജയപ്പെടുത്തിയത്. അതേസമയം, മുഖ്യമന്ത്രി വിജയിന്റെ ഓഫിസോ ടിവികെയോ രാഝാകൃഷ്ണന്റെ പ്രസ്താവനയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.


Source link
Exit mobile version