Site icon onlinekeralanews.com

യുഎസിൽ എയർ ഷോയ്ക്കിടെ രണ്ടു വിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നു; അദ്ഭുതകരമായി രക്ഷപ്പെട്ട് പൈലറ്റുമാർ


വാഷിങ്ടൻ ∙ യുഎസിലെ വെസ്റ്റേൺ ഐഡഹോയിൽ എയർ ഷോയ്ക്കിടെ രണ്ടു വിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നു. പൈലറ്റുമാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. യുഎസ് നേവിയുടെ ഇലക്ട്രോണിക് അറ്റാക് സ്ക്വാഡ്രൻ 129 ലെ ഇഎ 18 ജി ഗ്രോളർ വിമാനങ്ങളാണ് ഞായറാഴ്ച മൗണ്ടൻ ഹോം എയർഫോഴ്സ് ബേസിലെ ഷോയ്ക്കിടെ ആകാശത്തുവച്ച് കൂട്ടിയിടിച്ചത്. രണ്ടു വൈമാനികർ വീതമാണ് വിമാനങ്ങളിലുണ്ടായിരുന്നത്. അപകടമുണ്ടായ ഉടൻ ഇവർ ഇജക്ട് ചെയ്തു രക്ഷപ്പെടുകയായിരുന്നു.


Source link
Exit mobile version