test del 5 copy of del 3
മുഖ്യമന്ത്രിക്ക് വാസവന്റെ കാർ; പിണറായി ഉപയോഗിച്ചിരുന്ന കറുത്ത കാറുകൾ ആർക്കും നൽകില്ല

തിരുവനന്തപുരം ∙ സംസ്ഥാനത്തു സ്ഥാനമേൽക്കുന്ന മന്ത്രിമാർക്കു പുതിയ വാഹനങ്ങൾ തൽക്കാലമില്ല. കഴിഞ്ഞ എൽഡിഎഫ് സർക്കാരിലെ മന്ത്രിമാർ ഉപയോഗിച്ചിരുന്ന വാഹനങ്ങളാണു മന്ത്രിമാർക്കു നൽകുക. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ ഉപയോഗിച്ചിരുന്ന കറുത്ത കാറുകൾ നിലവിലെ മന്ത്രിമാരിൽ ആർക്കും തൽക്കാലം നൽകുന്നില്ല. ഈ കാർ പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുന്ന പിണറായി വിജയനു തന്നെ നൽകുമോയെന്നും തീരുമാനമായിട്ടില്ല.2006 വരെ അംബാസഡർ കാറുകളായിരുന്നു ഭൂരിഭാഗം മന്ത്രിമാർക്കും നൽകിയിരുന്നത്. 2004 ലെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു മറ്റു കാറുകളും മന്ത്രിമാർ ആവശ്യപ്പെട്ടു വാങ്ങിയിരുന്നു. പിന്നീട് ഇന്നോവയിലേക്കു മന്ത്രിമാർ മാറി. 2016 ൽ ഇന്നോവ ക്രിസ്റ്റയും മന്ത്രിമാരുടെ വാഹനങ്ങളായി. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ 2022 ൽ ഇന്നോവ ക്രിസ്റ്റയ്ക്കു പുറമേ കിയ കാർണിവലും വാഹന വ്യൂഹത്തിന്റെ ഭാഗമാക്കി. ഇവയെല്ലാം കറുത്ത നിറമുള്ളവയായിരുന്നു.
Source link


