Site icon onlinekeralanews.com

‘അതിരടി’യിൽ സഞ്ജുവിന് റോൾ കൊടുത്തു, പക്ഷേ തള്ളിക്കളഞ്ഞെന്ന് ബേസിൽ; ചെറിയ വേഷമെന്ന് താരത്തിന്റെ മറുപടി


ചെന്നൈ∙ മലയാളത്തിൽ നിറഞ്ഞോടുത്ത ‘അതിരടി’ സിനിമയില്‍ ഇന്ത്യൻ‍ ക്രിക്കറ്റ് താരം സഞ്ജു സാംസണെ അഭിനയിപ്പിക്കാൻ ശ്രമിച്ചിരുന്നതായി നടൻ ബേസിൽ ജോസഫ്. എന്നാൽ സഞ്ജു ഒഴിവായതോടെയാണ് ‘കാമിയോ’ റോളിലേക്ക് മറ്റൊരു താരത്തെ പരിഗണിക്കേണ്ടിവന്നതെന്ന് ബേസിൽ പറഞ്ഞു. ‘‘ഈ സിനിമയിൽ ഒരു കാമിയോ റോളിലേക്ക് സഞ്ജുവിനെ വിളിച്ചിരുന്നു. എന്നാൽ സഞ്ജു അപ്പോൾ തന്നെ അതു തള്ളിക്കളഞ്ഞു.’’– അതിരടി സിനിമയുടെ തമിഴ് ട്രെയിലർ ലോഞ്ചിൽ‍ ബേസിൽ പറഞ്ഞു.ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഭാഗമായി ചെന്നൈ സൂപ്പർ കിങ്സ് ക്യാംപിലാണ് സഞ്ജു ഇപ്പോഴുള്ളത്. 12 മത്സരങ്ങൾ കളിച്ച താരം രണ്ട് സെഞ്ചറികളും ഒരു അർധ സെഞ്ചറിയുമുൾപ്പടെ 450 റൺസാണ് ഇതുവരെ സ്കോർ ചെയ്തത്. 12 മത്സരങ്ങൾ പൂർത്തിയാക്കിയ ചെന്നൈ ആറു വീതം വിജയവും തോൽവിയുമായി പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. പ്ലേ ഓഫ് ഉറപ്പിക്കാൻ ഇനിയുള്ള രണ്ടു മത്സരങ്ങളും ചെന്നൈയ്ക്കു ജയിക്കേണ്ടതുണ്ട്.


Source link
Exit mobile version