test del 1

പ്രവേശനോത്സവം കളറാക്കാൻ ലുലു ബാക്ക് ടു സ്‌കൂൾ ഓഫർ

കൊച്ചി: സ്‌കൂൾ പ്രവേശനോത്സവം ആഘോഷമാക്കുന്നതിന് ബാക്ക് ടു സ്‌കൂൾ ഓഫറുമായി ലുലു ഹൈപ്പർമാർക്കറ്റ്. വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും സ്‌കൂൾ ഉത്പ്പന്നങ്ങളും വിൽപ്പന ആരംഭിച്ചു. 50 ശതമാനം വരെ വിലക്കുറവിൽ ലുലു ഹൈപ്പർമാർക്കറ്റിൽ നിന്ന് പഠനോപകരണങ്ങളും സ്കൂൾ ഉത്പ്പന്നങ്ങളും വാങ്ങാം. സ്‌കൂൾ ബാഗുകൾ, വാട്ടർ ബോട്ടിലുകൾ, സ്‌കൂൾ യൂണിഫോം, ഷൂസ് തുടങ്ങിയവ ഓഫർ സെയിലിലൂടെ ലുലുവിൽ നിന്ന് ‌സ്വന്തമാക്കാം. സ്‌കൂൾ ബാഗുകൾ, ലഞ്ച് ബോക്സുകൾ, വാട്ടർ ബോട്ടിൽ, കുടകൾ എന്നിവ വിലക്കുറവിൽ ലഭ്യമാണ്. പ്രമുഖ ബ്രാൻഡുകളുടെ നോട്ട്ബുക്കുകളും മികച്ച വിലക്കുറവിൽ വാങ്ങാം. പ്രവേശനോത്സവത്തിന് തയ്യാറെടുക്കുന്ന കുരുന്നുകൾക്ക് വർണ കുടകളും വർണപെൻസിലും വിലക്കുറവിൽ ലഭിക്കും. ലാപ്ടോപ്പുകളും ഡിജിറ്റൽ ഉപകരണങ്ങളും ബാക് ടു സ്‌കൂൾ സെയിലിലൂടെ മികച്ച വിലക്കുറവിൽ ലുലു കണക്ട് സ്റ്റോറിൽ നിന്ന് വാങ്ങാം.


Source link

Back to top button