test del 1

വേനലിൽ മലയാളി നുണഞ്ഞത് 400 കോടിയുടെ ഐസ്ക്രീം

കോട്ടയം: കൊടുംചൂടിൽ ഇരട്ടിമധുരം നുണഞ്ഞ് ഐസ്ക്രീം വിപണി. വേനൽക്കാല സീസണിൽ മലയാളി കഴിച്ചത് 400 കോടിയുടെ ഐസ്ക്രീം. മുൻവർഷത്തെ അപേക്ഷിച്ച് 30 ശതമാനത്തിന്റെ അധികവരുമാനവുമുണ്ടായി.

ജനുവരി പാതിയോടെ ചൂട് തുടങ്ങിയതാണ് വിപണിക്ക് ഗുണമായത്. ഇതിന് പുറമേ ഉത്സവസീസണും വേനലവധിയും തുണയായി. മാർച്ച്,​ ഏപ്രിൽ മാസങ്ങളിൽ വില്പന പൊടിപൊടിച്ചു. പലർക്കും ആവശ്യത്തിന് എത്തിച്ചുനൽകാനും കഴിയാതെ വന്നു. ഐസ്ക്രീം പാർലറുകളുടെ എണ്ണവും കൂടി. കുടുംബത്തോടൊപ്പമെത്തി ഐസ്ക്രീം കഴിക്കുന്ന സംസ്കാരം വ്യാപകമായതും വിപണിക്ക് ഊർജ്ജമായി. ഫാമിലി പായ്ക്കുകളുടെ അളവും ഇക്കുറി കമ്പനികൾ കൂട്ടിയിരുന്നു. 18 ശതാനമായിരുന്ന ജി.എസ്.ടി 5 ശതമാനമാക്കിയതും തുണയായി. വില കുറഞ്ഞത് വില്പനയിൽ പ്രതിഫലിച്ചു.

കല്ലുകടിയായി യുദ്ധം

പശ്ചിമേഷ്യൻ യുദ്ധപശ്ചാത്തലത്തിൽ അസംസ്കൃത വസ്തുക്കളുടെ ക്ഷാമം ഐസ്ക്രീം വ്യവസായത്തെയും ബാധിച്ചു. സാഹചര്യം മറിച്ചായിരുന്നെങ്കിൽ വിറ്റുവരവ് 500 കോടി തൊട്ടേനെയെന്നും ഈ മേഖലയിലുള്ളവർ പറയുന്നു. മാർച്ച് ആദ്യവാരമായിരുന്നു യുദ്ധമെങ്കിലും വിപണിയിൽ പ്രതിഫലിച്ചത് ഒരുമാസത്തിന് ശേഷമാണ്.

പാചകവാതക പ്രതിസന്ധി കോൺ ഉൾപ്പെടെയുള്ളവയുടെ നിർമ്മാണത്തെ ബാധിച്ചു. വിപണിയിലേക്ക് ആവശ്യമുള്ള അത്രയും എത്തിക്കാൻ കമ്പനികൾക്ക് കഴിഞ്ഞില്ല.

പാക്കിംഗ് ഉത്പന്നങ്ങളുടെ വില വർദ്ധിച്ചു.

പേപ്പർ ഫോയിൽ, പ്ലാസ്റ്റിക് കപ്പ് എന്നിവയുടെ നിർമ്മാണ ചെലവും വർദ്ധിച്ചു.

ഈസ്റ്ററിന് ശേഷം വിവാഹ സീസൺ സജ്ജീവമായതോടെ ആവശ്യത്തിന് അനുസരിച്ച് ഐസ്ക്രീം എത്തിക്കാനും കഴിഞ്ഞില്ല.


Source link

Back to top button