Site icon onlinekeralanews.com

ഇറാനെതിരെ യുഎസ് ആക്രമണത്തിനൊരുങ്ങുന്നെന്ന് റിപ്പോർട്ട്; ചെന്നിത്തല മന്ത്രിസഭയിലേക്ക് – പ്രധാന വാർത്തകൾ


ഇറാനു നേരെ ‘ഓപ്പറേഷൻ ഫ്യൂറി 2.ഒ നടത്താൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തയാറെടുക്കുന്നതായുള്ള വാർത്തയും ഏറെ ശ്രദ്ധിക്കപ്പെട്ടു. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കെന്ന റിപ്പോർട്ടുകൾ പ്രധാന വാർത്താ തലക്കെട്ടുകളിൽ ഇടംപിടിച്ചു. ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾ ചെന്നിത്തലയ്ക്ക് നൽകുമെന്നാണ് വിവരം. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ.ആഭ്യന്തര മന്ത്രി സ്ഥാനം വേണമെന്നുള്ള രമേശ് ചെന്നിത്തലയുടെ ആവശ്യം അംഗീകരിച്ചതായി സൂചന. ആഭ്യന്തരത്തിനു പുറമേ വിജിലൻസ് വകുപ്പും ചെന്നിത്തലയ്ക്ക് ആയിരിക്കാനാണ് സാധ്യത. നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശനും രമേശ് ചെന്നിത്തലയും നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യത്തിൽ സമവായമാണെന്നാണ് വിവരം. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നേരത്തേ ചെന്നിത്തലയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി വി.ഡി.സതീശൻ ചെന്നിത്തലയുടെ വഴുതക്കാട്ടുള്ള വീട്ടിലെത്തിയിരുന്നു.ചോർത്തിയ നീറ്റ് ചോദ്യപ്പേപ്പർ നൽകാമെന്നു പറഞ്ഞ് വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറുന്ന അസിസ്റ്റന്റ് പ്രഫസറുടെ ഫോൺ സംഭാഷണം പുറത്ത്. ലക്നൗ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസർ പരംജിത് സിങ്ങിന്റെ ഫോൺ സംഭാഷണമാണ് പുറത്തായത്.


Source link
Exit mobile version