Site icon onlinekeralanews.com

ആരു നേടി, എന്തു നേടി? ബെയ്ജിങ് ഉച്ചകോടി സമാപിച്ചു; വൻ നേട്ടങ്ങളില്ലാതെ ട്രംപ് മടങ്ങി


ന്യൂഡൽഹി ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചൈന സന്ദർശനത്തിൽ പ്രതീക്ഷിച്ചത്ര പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല, പക്ഷേ, ഇരുപക്ഷത്തിനും നിലപാടുകൾ വ്യക്തമാക്കാൻ അവസരം കിട്ടി. ഉദ്ദേശിച്ചതൊന്നും ലഭിക്കാതെ ട്രംപ് വെറുംകയ്യോടെ മടങ്ങിയെന്നു പറയാനാവില്ലെങ്കിലും വൻ നേട്ടങ്ങളൊന്നുമില്ല. ഇറാൻ യുദ്ധത്തിലൂടെ പശ്ചിമേഷ്യയിൽ നിസ്സഹായാവസ്ഥയിലായ യുഎസിന്റെ അവസ്ഥയിൽനിന്ന് നേട്ടം കൊയ്യാൻ ചൈനയ്ക്കു സാധിച്ചതുമില്ല.യുഎസിനു തുല്യമായ ലോകശക്തിയായി തങ്ങളെയും പരിഗണിക്കണമെന്നതായിരുന്നു ചൈനയുടെ പ്രധാന ആവശ്യമെന്ന് ഷി ചിൻപിങ്ങിന്റെ പ്രസ്താവനകൾ തെളിയിക്കുന്നു. പൗരാണിക ഗ്രീക്ക് ചിന്തകനായ തൂസിഡൈഡ്സിന്റെ സിദ്ധാന്തം ഷി ഉദ്ധരിക്കുകയും ചെയ്തു. ‘വളർന്നുവരുന്ന ഒരു ശക്തി നിലവിലുള്ള മറ്റൊരു പ്രബലശക്തിയുടെ സ്ഥാനത്തിനു ഭീഷണിയാകുമ്പോൾ, അതു പലപ്പോഴും യുദ്ധത്തിലാണു കലാശിക്കാറുള്ളത്’ എന്നാണു തൂസിഡൈഡ്സ് പറഞ്ഞത്.


Source link
Exit mobile version