Site icon onlinekeralanews.com

പിണറായി വേണ്ട, പ്രതിപക്ഷ നേതാവാക്കിയത് റദ്ദാക്കണം: സിപിഎമ്മിൽ വിമർ‌ശനം


പത്തനംതിട്ട∙ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനം. പ്രായപരിധിയിൽ ഇളവു നൽകിയത് മുഖ്യമന്ത്രിയാകാനാണെന്നും പ്രതിപക്ഷ നേതാവാക്കിയത് റദ്ദാക്കണമെന്നും ചില അംഗങ്ങൾ പറഞ്ഞു. ഭരണംപോയിട്ടും പ്രതിപക്ഷ നേതാവാക്കുന്നത് ശരിയല്ല. തോൽവിയുടെ ഉത്തരവാദിത്തം പിണറായി ഏറ്റെടുത്തില്ല. സംസ്‌ഥാന കമ്മിറ്റിയാണ് കഴിഞ്ഞ ദിവസം പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്. പിണറായി തന്നെ പ്രതിപക്ഷ നേതാവാകട്ടെയെന്ന നിർദേശം കേരള നേതൃത്വം പൊളിറ്റ് ബ്യൂറോ യോഗത്തിൽ വച്ചിരുന്നു. പിബിയുടെ അംഗീകാരത്തോടെയാ ണ് ഇന്നലെ അവസാനിച്ച സംസ്ഥാന കമ്മിറ്റി യോഗത്തിൽ നിർദേശം അവതരിപ്പിച്ചത്. തലമുറമാറ്റം എന്ന നിലയ്ക്കു പുതിയൊരുയൊരു നേതാവിനെ നിയോഗിക്കണമെന്ന ആവശ്യം സംസ്‌ഥാന കമ്മിറ്റിയിൽ ചിലർ ഉയർത്തിയെങ്കിലും കാര്യമായ പിന്തുണ ലഭിച്ചില്ല. 


Source link
Exit mobile version