Site icon onlinekeralanews.com

ഇതൊരു തുടക്കം മാത്രം, സഞ്ജുവിന്റെ പ്രകടനം വരുന്നതേയുള്ളൂ: ഇന്ത്യൻ ടീം ക്യാപ്റ്റനാക്കണമെന്ന് രവി ശാസ്ത്രി


മുംബൈ∙ ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്കെത്താനുള്ള എല്ലാ യോഗ്യതയും സഞ്ജു സാംസണുണ്ടെന്ന് മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന രവി ശാസ്ത്രി. ട്വന്റി20 ലോകകപ്പിനു പിന്നാലെ ഇന്ത്യൻ പ്രീമിയർ ലീഗിലും മലയാളി താരം ഗംഭീര പ്രകടനം തുടരുന്നതിനിടെയാണ് പിന്തുണയുമായി രവി ശാസ്ത്രി രംഗത്തെത്തുന്നത്. ട്വന്റി20 ടീമിന്റെ നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വൈകാതെ സ്ഥാനമൊഴിയുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്ത്യന്‍ ജഴ്സിയിലും ഐപിഎലിലും മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുക്കാൻ സൂര്യകുമാർ യാദവിനു സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സഞ്ജുവിന്റെ പേര് രവി ശാസ്ത്രി മുന്നോട്ടുവയ്ക്കുന്നത്.‘‘പക്ഷേ ഈ സീസണിൽ ട്വന്റി20 ലോകകപ്പിൽ സഞ്ജു ഏറക്കുറെ ഒറ്റയ്ക്കാണ് ഇന്ത്യയ്ക്കായി കളികൾ ജയിപ്പിച്ചത്. സൂപ്പർ എട്ടിൽ വെസ്റ്റിൻഡീസിനെതിരെയും സെമി ഫൈനലിലും ഫൈനലിലും മികച്ച ഇന്നിങ്സുകൾ കളിച്ച് ഉയര്‍ന്നുവന്നു. ഐപിഎലിലും പക്വത കാണിച്ചു. ഭാവിയിൽ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പരിഗണിക്കാവുന്ന താരം തന്നെയാണു സഞ്ജു.’’– രവി ശാസ്ത്രി രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. വെള്ളിയാഴ്ച ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെയാണ് ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ അടുത്ത മത്സരം.


Source link
Exit mobile version