Site icon onlinekeralanews.com

‘നാട്ടിൽ പണിയുണ്ട് സേട്ടാ’, വോട്ടിനു പോയ ‘ഭായിമാർ’ തിരിച്ചെത്തിയില്ല, ഉള്ളവർക്ക് വേണ്ടി ‘ലേലംവിളി’, ഇരട്ടിക്കൂലി നൽകി റാഞ്ചി തൊഴിലുടമകൾ, പ്രതിസന്ധി


കൊച്ചി ∙തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ നാട്ടിൽ പോയ അതിഥിത്തൊഴിലാളികൾ തിരിച്ചെത്താത്തതു മൂലം  തൊഴിൽ മേഖലകളിൽ വൻ പ്രതിസന്ധി.  ബംഗാൾ, അസം സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥിത്തൊഴിലാളികൾ കൂട്ടത്തോടെയാണ് ഇക്കുറി നാട്ടിലേക്കു പോയത്. പൗരത്വം സംബന്ധിച്ച ആശങ്കയാണ് ഇതിനു കാരണം. മുൻ തിരഞ്ഞെടുപ്പുകളിൽ തൊഴിലാളികൾ കൂട്ടത്തോടെ പോയിരുന്നില്ല.പെരുമ്പാവൂർ മേഖലയിൽ നിന്നു പോയ തൊഴിലാളികളിൽ 20 % തിരിച്ചെത്തിയിട്ടുണ്ട്. പാചകവാതക ക്ഷാമം മൂലം ഹോട്ടലുകൾ പലതും അടച്ചിട്ടിരിക്കുന്നതിനാൽ അവിടെ ജോലിചെയ്യുന്നവർ തിരിച്ചെത്തിയിട്ടില്ല. പ്ലൈവുഡ് കമ്പനികളിൽ ഉപയോഗിക്കുന്ന പശ പെട്രോളിയം ഉൽപന്നം ആണ്. ഇന്ധന പ്രതിസന്ധി പശയുടെ ലഭ്യതയെ ബാധിച്ചിട്ടുണ്ട്. ബക്രീദ് വരെ നാട്ടിൽ നിന്നിട്ടു വരാമെന്നാണു തൊഴിലാളികൾ പലരും തൊഴിലുടമകളെ വിളിച്ചറിയിക്കുന്നത്. അസം, ബംഗാൾ സംസ്ഥാനങ്ങളിൽ കൃഷി ആരംഭമാണ് ഇൗ മാസങ്ങൾ.ജില്ലയിലെ മത്സ്യബന്ധ മേഖലയിലും നിർമാണ മേഖലയിലും തുണി തേക്കൽ, പൂക്കളുടെ വ്യാപാരം എന്നിവയിലാണ് തമിഴരുടെ സാന്നിധ്യം.  


Source link
Exit mobile version