Site icon onlinekeralanews.com

ആഭ്യന്തരമന്ത്രി ഞാൻ തന്നെ ആയിരിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞിട്ടില്ല; പ്രചാരണം വ്യാജം | Fact Check


“മുഖ്യമന്ത്രി ആരേലും ആവട്ടെ ആഭ്യന്തരമന്ത്രി, അത് ഞാൻ തന്നെ ആയിരിക്കും” എന്ന് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്ന കോട്ടയത്തെ നിയുക്ത എംഎൽഎയും നിലവിൽ കെപിസിസിയുടെ സംസ്ഥാനതല അച്ചടക്ക സമിതി അധ്യക്ഷനുമായ തിരുവഞ്ചൂർ രാധാകൃഷ്ണന്റേത് എന്ന പേരിൽ ഒരു സന്ദേശം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതു തെറ്റാണെന്നും തിരുവഞ്ചൂർ അങ്ങനെ പറഞ്ഞിട്ടില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി. ഇതിലെ വാസ്‌തവമറിയാം.‘മുഖ്യമന്ത്രി ആരേലും ആവട്ടെ ആഭ്യന്തരമന്ത്രി അത് ഞാൻ തന്നെ ആയിരിക്കും’ എന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണന്റേത് എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്ററിലുള്ളത്. എന്നാൽ അദ്ദേഹം മുഖ്യമന്ത്രി തിരഞ്ഞടുപ്പുമായോ മന്ത്രിസ്ഥാനവുമായോ ബന്ധപ്പെട്ട് ഒരു പ്രതികരണവും നടത്തിയതായുള്ള വാർത്താ റിപ്പോർട്ടുകളൊന്നും ലഭ്യമായില്ല. അങ്ങനെയൊരു പ്രസ്താവന നടത്തിയിരുന്നെങ്കിൽ അതു വാർത്തയാവേണ്ടതായിരുന്നു. തിരഞ്ഞെടുപ്പിനു ശേഷം ഡൽഹിയിൽ ഹൈക്കമാൻഡുമായി നടത്തിയ ചർച്ചയിൽ ഹൈക്കമാൻഡ് തീരുമാനം എന്തുതന്നെ ആയാലും അംഗീകരിക്കുമെന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയിരുന്നു.∙ വസ്‌തുത


Source link
Exit mobile version