Site icon onlinekeralanews.com

വി.ഡി.സതീശന്റെ ‘മലബാർ സ്ട്രാറ്റജി’ നടപ്പിലാക്കിയത് പൊന്നാനി എംഎൽഎ കെ.പി.നൗഷാദ് അലി


മലപ്പുറം ∙ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ വി.ഡി.സതീശൻ എന്ന ഒറ്റപ്പേരിലേക്ക് കോൺഗ്രസ് ഹൈക്കമാൻഡ് എത്തിയപ്പോൾ അണിയറയിലെ കൃത്യമായ കരുനീക്കങ്ങളുമായി ജില്ലയിൽനിന്നുള്ള എംഎൽഎയും കയ്യടി നേടി. കോൺഗ്രസിലെ പ്രധാന നേതാക്കളെല്ലാം മുഖ്യമന്ത്രിപ്പോരിൽ കെ.സി.വേണുഗോപാലിനൊപ്പം അണിനിരന്നപ്പോൾ സതീശൻ ക്യാംപിനു നേതൃത്വം നൽകിയ സംഘത്തിലൊരാൾ പൊന്നാനി എംഎൽഎ കെ.പി.നൗഷാദ് അലിയായിരുന്നു. ഘടകകക്ഷികളുമായുള്ള ആശയവിനിമയം ഏകോപിപ്പിക്കുന്നതിലും സതീശന്റെ അനുകൂല ഘടകങ്ങൾ ഉയർത്തിക്കാണിച്ച് അഭിപ്രായ രൂപീകരണം നടത്തുന്നതിലും അദ്ദേഹം മുന്നിൽനിന്നു. പ്രതിപക്ഷ നേതാവെന്ന നിലയിൽ വി.ഡി.സതീശന്റെ ‘മലബാർ സ്ട്രാറ്റജി’ പ്രയോഗവൽക്കരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചയാളാണ് നൗഷാദ് അലി. കെപിസിസി സെക്രട്ടറിയായിരുന്ന അദ്ദേഹത്തിന് ജനറൽ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചത് ആ മികവിനുള്ള അംഗീകാരം കൂടിയായിരുന്നു. കോഴിക്കോട് ജില്ലയിലുൾപ്പെടെ കോൺഗ്രസ് നടത്തിയ മികച്ച മുന്നേറ്റത്തിൽ ‘മലബാർ സ്ട്രാറ്റജി’ നിർണായകമായിരുന്നു. കോൺഗ്രസിന്റെ ചാനൽ മുഖമായി അറിയപ്പെട്ടു തുടങ്ങിയ നൗഷാദ് അലി മുൻ വയനാട് എംപി എം.ഐ.ഷാനവാസിന്റെ രാഷ്ട്രീയ ശിഷ്യനാണ്. അരീക്കോട് സ്വദേശി.


Source link
Exit mobile version