Site icon onlinekeralanews.com

പ്രബ്സിമ്രന് അര്‍ധ സെഞ്ചറി, പഞ്ചാബിനെ 200 ൽ എത്തിച്ച് വിഷ്ണു വിനോദ്– ബാർട്‍ലെറ്റ് കോംബോ; മുംബൈയ്ക്ക് വമ്പൻ വിജയലക്ഷ്യം


ധരംശാല∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 201 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത പഞ്ചാബ്, 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 200 റൺസടിച്ചു. അര്‍ധ സെഞ്ചറി നേടിയ ഓപ്പണർ പ്രബ്സിമ്രൻ സിങ്ങാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. 32 പന്തുകൾ നേരിട്ട പ്രബ്സിമ്രൻ 57 റൺസാണു നേടിയത്. അസ്മത്തുല്ല ഒമർസായി (17 പന്തിൽ 38), പ്രിയൻഷ് ആര്യ (17 പന്തില്‍ 22), കൂപർ കോണോലി (22 പന്തിൽ 21) എന്നിവരാണ് പഞ്ചാബിന്റെ മറ്റു പ്രധാന സ്കോറർമാർ.മികച്ച തുടക്കം ലഭിച്ചിട്ടും അതു മുതലെടുക്കാൻ പഞ്ചാബിനു സാധിച്ചില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനായി 50 റൺസിന്റെ കൂട്ടുകെട്ടാണ് ഓപ്പണർമാർ നൽകിയത്. 11 ഓവറിൽ സ്കോർ 100 പിന്നിട്ടു. 107ന് രണ്ട് എന്ന നിലയിൽനിന്ന്, 140 ന് ഏഴ് എന്ന നിലയിലേക്ക് അതിവേഗത്തിലായിരുന്നു പഞ്ചാബിന്റെ വീഴ്ച്ച. മുംബൈയ്ക്കായി നാലോവറുകൾ പന്തെറിഞ്ഞ ഷാർദൂൽ ഠാക്കൂർ 39 റൺസ് വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തി. ദീപക് ചാഹർ രണ്ടും കോർബിൻ ബോഷ്, രാജ് ബാവ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും പകരക്കാരൻ സൂര്യകുമാർ യാദവും കളിക്കാത്തതിനാൽ പേസർ ജസ്പ്രീത് ബുമ്രയാണ് മുംബൈ ഇന്ത്യന്‍സിനെ നയിക്കുന്നത്.


Source link
Exit mobile version