Site icon onlinekeralanews.com

ചക്രവാളം കാണുന്ന മലഞ്ചെരിവ്; ഇരിപ്പിടത്തിനായി ഇട്ടതുപോലെ പാറക്കല്ലുകൾ..; പക്ഷേ…


വെള്ളില ∙ ചക്രവാളം കാണുന്ന മലഞ്ചെരിവ്… മഴ പെയ്താൽ അടിവാരം മൊത്തം കോടയിൽ മുങ്ങുന്ന കാഴ്ച നന്നായി കാണാനാവും വിധം പാറപ്പുറം. വെയിലാണെങ്കിൽ തണലേകാൻ 2 മരങ്ങൾ. ആ തണലിൽ ഇരിപ്പിടത്തിനായി ഇട്ടതുപോലെ പാറക്കല്ലുകൾ. അത്രയും പ്രകൃതി ദത്ത സൗകര്യങ്ങൾ കൊണ്ട് വിനോദ സഞ്ചാര സൗഹൃദമായ കുരങ്ങൻചോല വ്യൂ പോയിന്റാണ് കഴിഞ്ഞ ദിവസം ദുരന്തഭൂമിയായത്. ഇന്നലെ വീണ്ടും അവിടെയെത്തിയപ്പോൾ അപകടത്തിൽപ്പെട്ടവരുടെ ചിതറിക്കിടന്ന ചെരിപ്പുകളാണ് ദുരന്തത്തിന്റെ ശേഷിപ്പായി കണ്ടത്. പരീക്ഷാഫലത്തിനു കാത്തുനിൽക്കാതെ വിടപറഞ്ഞ് റഹീസും സിയാദും മങ്കട ∙ പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷാഫലങ്ങൾക്ക് കാത്തുനിൽക്കാതെ കൂട്ടുകാരെയും നാട്ടുകാരെയും ഉറ്റവരെയും വിട്ടുപിരിഞ്ഞ് റഹീസും സിയാദും. കഴിഞ്ഞദിവസം കുരങ്ങൻ ചോലയിൽ ഉണ്ടായ ഇടിമിന്നലിനെ തുടർന്ന് മരണപ്പെട്ട രണ്ടു പേരും മങ്കട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ്. സിയാദ് പത്താം ക്ലാസിലും റഹീസ് പ്ലസ് ടു വിദ്യാർഥിയുമാണ്. സിയാദിന്റെ പത്താം ക്ലാസ് പരീക്ഷാഫലം നാളെയും റഫീസിന്റെ പ്ലസ് ടു ഫലം 22നുമാണ് പ്രസിദ്ധീകരിക്കുന്നത്.പത്താംതരം കഴിഞ്ഞ ശേഷവും ചില വിദ്യാർഥികളുടെ വീടുകളിൽ ക്ലാസിലെ കൂട്ടുകാർ ഒരുമിച്ചു കൂടിയിരുന്നു. അടുത്ത ദിവസം തന്നെ വീണ്ടും നമുക്ക് ഒരുമിച്ചു കൂടണം എന്ന് സിയാദ് പറഞ്ഞിരുന്നു. കൂടിക്കാഴ്ച ഇത്തരത്തിൽ ആകുമെന്ന് സഹപാഠികൾ ഒരിക്കലും കരുതിയിരുന്നില്ല. സിയാദിന്റെ ചലനമറ്റ ശരീരം കണ്ട് പല സഹപാഠികളും കുഴഞ്ഞു വീഴുകയും പലരെയും മങ്കട ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.


Source link
Exit mobile version