Site icon onlinekeralanews.com

എമ്മാതിരി നിർമാണ വൈദഗ്ധ്യം..! ഓട നിർമാണം കമ്പിയില്ലാതെ; അനുവദിച്ചത് 7.20 ലക്ഷം രൂപ


നിലമ്പൂർ ∙ നഗരസഭാ പദ്ധതിയിൽ ഓട നിർമിക്കുന്നത് കമ്പി ഉപയോഗിക്കാതെ. മിനി ബൈപാസ് റോഡിലാണ് കമ്പി ഒഴിവാക്കിയുള്ള ഓടനിർമാണം തുടങ്ങിയത്. വിവരമറിഞ്ഞെത്തിയ യൂത്ത് ലീഗ് പ്രവർത്തകർ പണി തടഞ്ഞു. ഒരു മീറ്റർ ഉയരത്തിൽ 49.9 മീറ്റർ നീളത്തിൽ കമ്പി ഉപയോഗിച്ച് പാർശ്വഭിത്തികൾ നിർമിക്കണമെന്നാണു കരാർ. 7.20 ലക്ഷം രൂപയാണ് അനുവദിച്ചത്. മുൻ ഭരണസമിതി പൊതുമേഖലാ സ്ഥാപനമായ സിൽക്കിനാണ് നിർമാണം ഏൽപിച്ചത്. സിൽക് സ്വകാര്യ കരാറുകാരനു നൽകി. അദ്ദേഹം മറ്റൊരു കരാറുകാരനെ ഏൽപിച്ചു.മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് വാജിദ് പള്ളിയാളി, ശുഹൈബ് മുത്തു, അജ്മൽ ബിച്ചു, അനൂപ് കിളിക്കുന്നുപറമ്പിൽ എന്നിവരുടെ നേതൃത്വത്തിലാണ് പണി തടഞ്ഞത്. ഇതോടെ കരാറുകാർ പണി നിർത്തി. തുടർന്ന് സിൽക്, നഗരസഭാ എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. എസ്റ്റിമേറ്റ് പ്രകാരം കമ്പി ഉപയോഗിച്ച് നിർമാണം നടത്താൻ നിർദേശിച്ചതായി സ്ഥിരസമിതി അധ്യക്ഷൻ സുരേഷ് പാത്തിപ്പാറ അറിയിച്ചു. തുടർന്ന് പലകകൾ പൊളിച്ചുനീക്കി നിർദേശിച്ച പ്രകാരം നിർമാണം തുടങ്ങി.


Source link
Exit mobile version