35 സീറ്റ് കിട്ടിയാൽ കേരളം ബി ജെ പി ഭരിക്കും, കോൺഗ്രസും മറ്റുള്ളവരും വരും; കണക്കുകൾ വ്യക്തമാക്കി കെ സുരേന്ദ്രൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ 35 സീറ്റ് കിട്ടിയാൽ കേരളത്തിൽ ബി.ജെ.പിക്ക് ഭരിക്കാൻ സാധിക്കുമെന്ന് ആവർത്തിച്ച് കെ. സുരന്ദ്രൻ. ബി.ജെ.പിക്ക് 35 സീറ്റ് കിട്ടിയാൽ കോൺഗ്രസും വരും. പിറകെ മറ്റുള്ളവരും വരുമെന്നും അതെല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും സുരേന്ദ്രൻ പറഞ്ഞു മറ്റത്തൂരിൽ നാല് സീറ്റ് കിട്ടിയ ബി.ജെ.പി ഭരിക്കുന്നത് കണ്ടില്ലേ എന്നും സുരേന്ദ്രൻ ചോദിച്ചു. എല്ലാ സംസ്ഥാനത്തും ഇത് നടന്നിട്ടുണ്ട്. കേരളത്തിൽ മാത്രം നടക്കില്ലെന്ന് കരുതരുത്. 35 സീറ്റുകൾ എന്നത് വെറുതെ പറഞ്ഞതല്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ 11 ഇടക്ക് ബി.ജെ.പി ഒന്നാംസ്ഥാനത്ത് വന്നിട്ടുണ്ട്. ഒമ്പത് മണ്ഡലങ്ങളിൽ നേരിയ വോട്ടുകൾക്ക് രണ്ടാം സ്ഥാനത്തെത്തി. 15 മണ്ഡലങ്ങളിൽ മൂന്നാം സ്ഥാനത്തെത്തി. 35 എന്ന നമ്പർ വിഭൂതിയിൽ നിന്ന് പറഞ്ഞതല്ല. ഇത്തവണ 35ൽ അധികം സീറ്റുകളിൽ ബി.ജെ.പി നിർണായക ശക്തിയാണെന്നും എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയെ ഭയക്കുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
Source link


