Site icon onlinekeralanews.com

മിന്നൽ മാജിക് ബ്രാ‍ൻഡി ഈ മാസം എത്തും; ‘ജവാന്’ ശേഷം സർക്കാ‍ർ പുറത്തിറക്കുന്ന മദ്യം


പാലക്കാട് ∙ കഴിഞ്ഞ സർക്കാരിന്റെ കാലത്തു നിർമാണോദ്ഘാടനം നിർവഹിച്ച ‘മിന്നൽ മാജിക്’ ബ്രാൻഡ് മദ്യം ഈ മാസം അവസാനം ബവ്കോയുടെ മദ്യശാലയിലെത്തും. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടുമുൻപ് അന്നത്തെ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം നിർവഹിച്ചിരുന്നെങ്കിലും മദ്യനിർമാണം തുടങ്ങിയിരുന്നില്ല. ‘ജവാൻ’ റമ്മിനു ശേഷം സർക്കാർ പുറത്തിറക്കുന്ന മദ്യം എന്ന നിലയിൽ ബവ്കോയുടെ ചില്ലറ വിൽപനശാലകളിൽ കാര്യമായ അന്വേഷണം ഉണ്ട്. ബ്രാൻഡിയാണ് മിന്നൽ മാജിക്.പുതിയതായി എത്തിയ 2 ലക്ഷം ലീറ്റർ ഉൾപ്പെടെ 3 ലക്ഷം ലീറ്റർ ഇഎൻഎ എത്തിയിട്ടുണ്ട്. ഗ്രേപ് സ്പിരിറ്റ് കുറച്ചു കൂടി സ്റ്റോക്ക് എത്താനുണ്ട്. ഒരു ദിവസം 9,000 കെയ്സ് മദ്യം നിർമിക്കാമെന്നാണു കരുതുന്നത്. അര ലീറ്റർ കുപ്പിയായാണ് മിന്നൽ മാജിക് ബ്രാൻഡി പുറത്തിറക്കുന്നത്.


Source link
Exit mobile version