Site icon onlinekeralanews.com

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഓഗസ്റ്റ് വരെ ചില രാജ്യാന്തര റൂട്ടുകളിലെ സർവീസ് ‘വെട്ടി’ എയർ ഇന്ത്യ


ന്യൂഡൽഹി∙ ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ തിരഞ്ഞെടുത്ത രാജ്യാന്തര റൂട്ടുകളിലെ സർവീസുകൾ വെട്ടിച്ചുരുക്കുമെന്ന് എയർ ഇന്ത്യ. ചില മേഖലകളിലെ വ്യോമപാത നിയന്ത്രണങ്ങളും റെക്കോർഡ് തലത്തിലെത്തിയ വിമാന ഇന്ധനവിലയും അടക്കമുള്ള സാഹചര്യങ്ങൾ കണക്കിലെടുത്താണ് കമ്പനി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. എങ്കിലും എല്ലാ മാസവും 1,200ൽ അധികം രാജ്യാന്തര വിമാന സർവീസുകൾ തുടർന്നും നടത്തുമെന്നു എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഈ കാലയളവിലും വിവിധ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ ലഭ്യമായിരിക്കും.പ്രതിവാരം 33 വിമാനങ്ങളുമായി നോർത് അമേരിക്കയിലേക്കുള്ള സർവീസുകൾ തുടരും. യൂറോപ്പിലേക്ക് ആഴ്ചയിൽ 47 സർവീസുകളും ബ്രിട്ടനിലേക്ക് ആഴ്ചയിൽ 57 സർവീസുകളും എയർ ഇന്ത്യ നടത്തും. ഓസ്ട്രേലിയയിലേക്കുള്ള പ്രതിവാര സർവീസുകളുടെ എണ്ണം എട്ടായിരിക്കും. തെക്ക് കിഴക്കൻ ഏഷ്യ, സാർക്ക് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ 158 വിമാനങ്ങളുടെ സർവീസും ഉണ്ട്. ആഫ്രിക്കൻ രാജ്യമായ മൗറീഷ്യസിലേക്ക് പ്രതിവാരം ഏഴ് വിമാനങ്ങളും എയർ ഇന്ത്യയുടെ ഷെഡ്യൂളിൽ ഉൾപ്പെടുന്നു.


Source link
Exit mobile version