Site icon onlinekeralanews.com

റോഡിലേക്ക് ഓടിയിറങ്ങി കുട്ടി; ബസ് ഡ്രൈവറുടെ സമയോചിത ഇടപെടലിൽ രക്ഷപ്പെടൽ– ദൃശ്യങ്ങൾ


കൽപറ്റ ∙ റോഡിലേക്ക് ഓടിയിറങ്ങിയ കുട്ടി മിനി ബസ് ഡ്രൈവറുടെ സമയോചിത ഇടപെടലിൽ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. മേപ്പാടി കുന്നമ്പറ്റയിൽ തിങ്കളാഴ്ച ഉച്ചയ്ക്കു ഉണ്ടായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. റോഡിന്റെ സമീപം മുതിർന്നവർക്കൊപ്പം നിന്ന കുട്ടി പെട്ടെന്ന് കൈവിട്ട് റോഡിലേക്ക് ഓടിയിറങ്ങുകയായിരുന്നു. കുട്ടിയെ കണ്ട ഡ്രൈവർ സമചിത്തതയോടെ ബേക്ക് ഇട്ട് വണ്ടി വെട്ടിച്ചു മാറ്റിയതിനാലാണ് കുട്ടി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.


Source link
Exit mobile version