Site icon onlinekeralanews.com

ചിന്താ ഫ്ലാറ്റിലല്ല; പിണറായി വിജയൻ ഇനി ഈ വാടകവീട്ടിലേക്ക്


തിരുവനന്തപുരം∙ കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തലസ്ഥാനത്ത് പുതിയ വാടക വീട്ടിലേക്കു മാറുന്നു. പിബി യോഗം കഴിഞ്ഞു ഡല്‍ഹിയില്‍നിന്നു പിണറായി വിജയന്‍ തിരിച്ചെത്തുന്നത് നഗരമധ്യത്തിലുള്ള വാടകവീട്ടിലേക്കാണെന്നാണു സൂചന. ബേക്കറി ജംക്‌ഷനിൽ വത്സല നഴ്‌സിങ് ഹോമിനു സമീപത്താണ് വാടകവീട്.പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അങ്ങനെയെങ്കില്‍ കന്റോണ്‍മെന്റ് ഹൗസ് ഉപയോഗിക്കാന്‍ കഴിയും. നവീകരണത്തിനായി ക്ലിഫ് ഹൗസ് ഉടന്‍ തന്നെ ഒഴിഞ്ഞു കൊടുക്കേണ്ടിവരുന്ന സാഹചര്യത്തിലാണ് നിയമസഭയിലേക്കും മറ്റും എത്താന്‍ പാകത്തില്‍ നഗരമധ്യത്തില്‍ തന്നെ വാടകവീട് കണ്ടെത്തിയിരിക്കുന്നത്.


Source link
Exit mobile version