Site icon onlinekeralanews.com

കൊട്ടിയൂർ ചുങ്കക്കുന്നിൽ ലോറിയിൽ ബൈക്ക് ഇടിച്ച് അപകടം; പച്ചക്കറി വ്യാപാരി മരിച്ചു


ഇരിട്ടി ∙ കൊട്ടിയൂർ ചുങ്കക്കുന്നിൽ ബൈക്ക് അപകടത്തിൽ പച്ചക്കറി വ്യാപാരി മരിച്ചു. കൊട്ടിയൂർ നീണ്ടുനോക്കി സ്വദേശി തുരുത്തിയിൽ ബിനോയ് (51) ആണ് മരിച്ചത്. ചുങ്കക്കുന്ന് ഫാത്തിമ മാതാ പള്ളിക്ക് മുൻവശത്ത് മലയോര ഹൈവേയിൽ തിങ്കളാഴ്ച രാവിലെ 11.30നാണ് അപകടമുണ്ടായത്. ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് എതിരെ വന്ന ചെങ്കൽ ലോറിയിൽ ഇടിച്ചു മറിയുകയായിരുന്നു. ബസിന്റെ പിൻഭാഗത്തെ ടയറിൽ കുടുങ്ങിയ ബിനോയിയെ നാട്ടുകാർ ചേർന്ന് പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ദീർഘകാലമായി നീണ്ടുനോക്കി ടൗണിൽ പച്ചക്കറി വ്യാപാരിയായിരുന്നു.


Source link
Exit mobile version