Site icon onlinekeralanews.com

ടർക്കിഷ് വിമാനത്തിന്റെ ടയറുകൾക്ക് തീപിടിച്ചു; യാത്രക്കാരെ അടിയന്തര വാതിൽ വഴി പുറത്തിറക്കി – വിഡിയോ


കഠ്മണ്ഡു∙ ത്രിഭുവൻ രാജ്യന്തര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ ടർക്കിഷ് എയർലൈൻസ് വിമാനത്തിന്റെ ടയറുകൾക്ക് തീപിടിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും ക്രൂ അംഗങ്ങളെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി പൊലീസ് പറഞ്ഞു.വിമാനത്തിൽ 278 യാത്രക്കാരും 11 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരിൽ ചില ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. വിമാനത്തിന്റെ വലതുവശത്തെ ലാൻഡിങ് ഗിയറിൽനിന്ന് തീയും ചാരനിറത്തിലുള്ള പുകയും ഉയരുന്നത് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോകളിൽ കാണാം. അടിയന്തര വാതിലുകൾ വഴിയാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. 


Source link
Exit mobile version