Site icon onlinekeralanews.com

തൊഴിൽ ചട്ടലംഘനം: മൂന്നു വർഷത്തിനിടെ ആയിരത്തിലേറെ ജീവനക്കാരെ എയർ ഇന്ത്യ പുറത്താക്കി


ന്യൂഡൽഹി ∙ മൂന്നു വർഷത്തിനിടെ ജോലിയിലെ ചട്ടലംഘനങ്ങളുടെ പേരിൽ ആയിരത്തിലേറെ ജീവനക്കാരെ എയർ ഇന്ത്യയിൽനിന്നു പുറത്താക്കിയെന്ന് സിഇഒയും എംഡിയുമായ കാംപ്ബെൽ വിൽസൻ. വെള്ളിയാഴ്ച ജീവനക്കാരുമായി നടത്തിയ യോഗത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. മറ്റാരും ശ്രദ്ധിക്കുന്നില്ലെങ്കിൽപോലും ജീവനക്കാർ ചട്ടലംഘനങ്ങൾ‌ നടത്തരുതെന്ന് കാംപ്ബെൽ വിൽസൻ പറഞ്ഞു. മാർച്ചിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയുടെ എംപ്ലോയ് ലിഷർ ട്രാവൽ ഉപയോഗത്തിൽ 4,000ത്തിലധികം ജീവനക്കാർ ക്രമക്കേടു കാട്ടിയെന്നു കണ്ടെത്തിയിരുന്നു. ഇവർക്കെതിരെ പിഴ അടക്കമുള്ള നടപടികളും ആരംഭിച്ചു.


Source link
Exit mobile version