Site icon onlinekeralanews.com

ജീവിതത്തിലെ നിർണായക നിമിഷങ്ങളിലൂടെ കടന്നു പോകുമ്പോഴൊക്കെ അമ്മ കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് ആശിക്കാറുണ്ട്: രമേശ് ചെന്നിത്തല


ആലപ്പുഴ∙ മാതൃദിനത്തിൽ അമ്മയുടെ ഓർമകൾ പങ്കുവച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അമ്മയ്ക്ക് ഒപ്പമുള്ള ചിത്രത്തിനൊപ്പമാണ് രമേശ് ചെന്നിത്തല വൈകാരികമായ കുറിപ്പ് പങ്കുവച്ചത്. അമ്മ ഇല്ലാത്ത ആദ്യ ആദ്യ മാതൃദിനമാണെന്നും അതിന്റെ ശൂന്യതയുണ്ടെന്നും കോൺഗ്രസ് നേതാവ് കുറിച്ചു. ജീവിതത്തിലെ നിർണായക നിമിഷങ്ങളിലൂടെ കടന്നു പോകുമ്പോഴൊക്കെ അമ്മ കൂടെയുണ്ടായിരുന്നുവെങ്കിൽ എന്ന് ഞാൻ ആശിക്കാറുണ്ട്. എങ്കിലും കാറ്റിലും മഴയിലും വെയിലിലും എനിക്ക് അമ്മയെ അറിയാനാവുന്നുണ്ട്. നിശബ്ദസാന്ദ്രമായ നിമിഷങ്ങളിൽ അമ്മയുടെ ശബ്ദം കേൾക്കുന്നുണ്ട്. അതു മതി! 


Source link
Exit mobile version