Site icon onlinekeralanews.com

എന്തുകൊണ്ട് ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റനാകുന്നില്ല? ഒടുവിൽ മൗനം വെടിഞ്ഞ് സഞ്ജു സാംസൺ


ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ എന്തുകൊണ്ട് ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കുന്നില്ലെന്ന ചോദ്യത്തിനു മറുപടിയുമായി സഞ്ജു സാംസൺ. ഒരു ‘ഡിമാൻഡും’ മുന്നോട്ടുവയ്ക്കാതെയാണ് പുതിയ ഫ്രാഞ്ചൈസിയിലേക്കു മാറിയതെന്ന് സഞ്ജു, ചെന്നൈ സൂപ്പർ കിങ്സിന്റെ പോ‍ഡ്കാസ്റ്റിൽ വെളിപ്പെടുത്തി. രാജസ്ഥാൻ റോയൽസ് വിട്ട് 2026 സീസണിനു മുന്നോടിയായി ചെന്നൈയിലെത്തിയ സഞ്ജു വിക്കറ്റ് കീപ്പർ ബാറ്ററുടെ റോളിലാണു കളിക്കുന്നത്. ഋതുരാജ് ഗെയ്ക്‌വാദാണ് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ക്യാപ്റ്റൻ. സഞ്ജുവിന് ക്യാപ്റ്റൻസി നൽകണമെന്ന് ഒരു വിഭാഗം ആരാധകരും ആവശ്യപ്പെട്ടിരുന്നു.‘‘ചെന്നൈയിൽ ഒരുപാടു മലയാളികൾ ജോലി ചെയ്യുന്നുണ്ട്. ദുബായിൽ ഒരുപാടു പേർ ജോലിക്കായി പോകുന്നുണ്ട്. നിങ്ങൾ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിനു വേണ്ടി മലയാളികൾ അവരുടെ ജീവൻ തന്നെ തരും. അതുകൊണ്ടാണ് നിങ്ങൾ മലയാളികളെ ജോലിക്കെടുക്കുന്നത്. ചെന്നൈ സൂപ്പർ കിങ്സ് എന്നെ വിശ്വസിച്ചു. ഇവിടേക്ക് ക്ഷണിച്ചു. എന്റെ എല്ലാ കഴിവും ഇവിടെ പുറത്തെടുക്കാൻ ഞാൻ തയാറാണ്.’’


Source link
Exit mobile version