Site icon onlinekeralanews.com

‘അതിന് ഞാനെന്ത് വേണം?’: അസ്വസ്ഥനായി രോഹിത്; ‘തുള്ളിച്ചാടി’ സെൽഫിയെടുക്കാനെത്തി യുവതി, പക്ഷേ..- വിഡിയോ


മുംബൈ ∙ സൂപ്പർതാരം രോഹിത് ശര്‍മയ്ക്കൊപ്പം ഒരു സെല്‍ഫി എല്ലാ ക്രിക്കറ്റ് ആരാധകരുടെയും ഒരു സ്വപ്നമായിരിക്കും. എന്നാല്‍ സെല്‍ഫിക്ക് രോഹിതിന് മുന്നിലെത്തുമ്പോള്‍ ഫോണ്‍ ബാറ്ററി തീര്‍ന്ന് ഓഫായാലോ? ഇതില്‍പരം നിരാശ വേറെയുണ്ടാകാന്‍ ഇടയില്ല. റായ്പുരില്‍ ആര്‍സിബിക്കെതിരായ മല്‍സരത്തിന് മുന്നോടിയായി മുബൈ താരായ രോഹിത് പരിശീലനത്തിനെത്തിയപ്പോഴാണ് അത്തരമൊരു സംഭവമുണ്ടായത്. മുംബൈ ഇന്ത്യന്‍സ് തന്നെയാണ് ഔദ്യോഗിക എക്സ് പേജിൽ വിഡിയോ പങ്കുവച്ചത്. പിന്നാലെ പാഞ്ഞെത്തിയ യുവതിയോട് ‘ഞാന്‍ എന്ത് ചെയ്യാനാണെന്നായിരുന്നു’ താരത്തിന്‍റെ ചോദ്യം. പെട്ടെന്ന് ആരോ കൈമാറിയ ഫോണുമായി യുവതി എത്തുകയും വീണ്ടും ചിത്രമെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ‘ഒന്നു വേഗം എടുക്കാമോ?’ എന്നായിരുന്നു ആകെ അസ്വസ്ഥനായി രോഹിതിന്‍റെ മറുപടി. ക്ഷമിക്കണമെന്ന് തുടരെത്തുടരെ യുവതി പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം. സെല്‍ഫി എടുത്തതും സന്തോഷത്തോടെ ആർപ്പുവിളിച്ചാണ് യുവതി നടന്നുനീങ്ങുന്നത്.


Source link
Exit mobile version