Site icon onlinekeralanews.com

‘മൂന്നു പേരും മിടുക്കുള്ളവർ, ഒരാളെയേ തിരഞ്ഞെടുക്കാനാകൂ’: മുഖ്യമന്ത്രിപദം വാദം കേട്ട് ഖർഗെയും രാഹുലും


ന്യൂഡൽഹി ∙ വിധിവരുമ്പോൾ മൂന്നിലൊരാൾ മുഖ്യമന്ത്രിയാകും. വാദം കേട്ട രണ്ടംഗ ബെഞ്ചിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും. സ്വന്തം കേസ് വാദിച്ച് കെ.സി.വേണുഗോപാലും വി.ഡി.സതീശനും രമേശ് ചെന്നിത്തലയും. വിളിപ്പേരിൽപോലും ‘വക്കീലുള്ള’ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ‘ബെഞ്ചിനു മുൻപാകെ’ ഹാജരായി; ഹൈക്കമാൻഡിനെ തനിച്ചുകിട്ടിയപ്പോൾ, വക്കാലത്ത് ആർക്കുവേണ്ടിയായിരുന്നുവെന്നതുമാത്രം കൗതുകം.പിന്നാലെ, നേതാക്കളുടെ ഒറ്റയ്ക്കൊറ്റയ്ക്കുള്ള ക്രോസ് വിസ്താരമായിരുന്നു. ആദ്യം ഹാജരായത് സണ്ണി ജോസഫ്. രണ്ടാമത് രമേശ് ചെന്നിത്തല. തുടർന്നായിരുന്നു സതീശന്റെ ഊഴം. പല സംസ്ഥാനങ്ങളുടെയും കാര്യത്തിൽ ബെഞ്ചിന്റെ ഭാഗമായിരുന്ന വേണുഗോപാൽ സ്വന്തം കേസുമായി ഏറ്റവുമൊടുവിൽ ഹാജരായി. രമേശിനും സതീശനും കൂടുതൽ സമയം ലഭിച്ചുവെന്നാണു വിവരം.∙ ‘തുറന്ന കോടതിയിൽ’


Source link
Exit mobile version