Site icon onlinekeralanews.com

‘എന്നും മുന്നണി മാറിക്കൊണ്ടിരിക്കാനാകില്ല, സിപിഎം ക്രോസ് വോട്ടിങ് നടത്തി’


കോട്ടയം ∙ സിപിഎം ക്രോസ് വോട്ടിങ് നടത്തിയെന്ന ആരോപണവുമായി ജോസ് കെ. മാണി. കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനു ശേഷമാണ് ജോസ് കെ. മാണിയുടെ ആരോപണം. എൽഡിഎഫ്- ആർഎസ്എസ് സഖ്യമെന്ന പ്രചാരണം ന്യൂനപക്ഷ വോട്ടുകൾ നഷ്ടമാക്കി. ജോസഫ് ഗ്രൂപ്പിനെക്കാൾ മുന്നിലാണ് കേരളാ കോൺഗ്രസ് എമ്മിന്റെ വോട്ട് വിഹിതം. ജയിച്ചവർക്ക് 50 ശതമാനം വോട്ടുപോലും നേടാനായില്ല. ചെറിയ മാർജിനിലാണ് തങ്ങൾ തോറ്റതെന്നും ജോസ് കെ.മാണി പറഞ്ഞു. എന്നും മുന്നണി മാറിക്കൊണ്ടിരിക്കാനാകില്ല. വിസനത്തിനു ജനകീയമുഖം വന്നില്ല. അണികൾ ക്രോസ് വോട്ട് ചെയ്തു എന്ന് അണികൾ തന്നെ പറയുന്നു. അത് തെളിഞ്ഞാൽ ഗൗരവമുള്ള കാര്യമാണ്. 2.2 ശതമാനം വോട്ടേ കുറഞ്ഞിട്ടുള്ളു. എതിരാളികൾ പല തന്ത്രങ്ങളും ഉപയോഗിച്ചിട്ടുണ്ട്. ധൂർത്ത പുത്രൻ എന്നുവരെ വിളിച്ചു. 344 വ്യാജ ഐഡികൾ വച്ച് പരിഹസിച്ചു’’ – ജോസ് കെ.മാണി പറഞ്ഞു.


Source link
Exit mobile version