Site icon onlinekeralanews.com

‘പുതുപ്പള്ളിയിൽ രാജ്യാന്തര സ്റ്റേഡിയം യാഥാർഥ്യമാകുന്നതിനുള്ള ആദ്യ ചുവട്’: കെസിഎ ആസ്ഥാനത്തെത്തി ചാണ്ടി ഉമ്മൻ


തിരുവനന്തപുരം ∙ പുതുപ്പള്ളിയിൽ രാജ്യാന്തര സ്റ്റേഡിയം വരുന്നതിന്റെ ആദ്യ ചുവടുവയ്പ് നടത്തിയെന്ന് കോൺഗ്രസ് നേതാവും നിയുക്ത എംഎൽഎയുമായ ചാണ്ടി ഉമ്മൻ. തിരുവനന്തപുരം തൈക്കാടുള്ള കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ആസ്ഥാനത്തെത്തിയ ശേഷം സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലാണ് ചാണ്ടി ഉമ്മൻ ഇക്കാര്യം വ്യക്തമാക്കിയത്. കെസിഎ പ്രസിഡന്റ് ശ്രീജിത്ത് വി.നായർ, സെക്രട്ടറി വിനോദ് എസ്.കുമാർ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ ചാണ്ടി ഉമ്മൻ പങ്കുവച്ചു. രാജ്യാന്തര നിലവാരമുള്ള സ്റ്റേഡിയം പുതുപ്പള്ളിയിൽ എത്തിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷവും ചാണ്ടി ഉമ്മൻ പ്രതികരിച്ചിരുന്നു. റെക്കോർഡ് ഭൂരിപക്ഷമായ 52,907 വോട്ടിനാണ് ചാണ്ടി ഉമ്മൻ ഇത്തവണ പുതുപ്പള്ളിയിൽ വിജയിച്ചത്. ചാണ്ടി ഉമ്മന്റെ ശ്രമഫലമായി പുതുപ്പള്ളിയിൽ കഴിഞ്ഞ മാസം ഐപിഎൽ ഫാൻ പാർക്ക് കൊണ്ടുവന്നിരുന്നു.


Source link
Exit mobile version