Site icon onlinekeralanews.com

സ്വന്തം കപ്പൽ പിടിച്ചെടുത്ത് ഇറാൻ, അബദ്ധമോ തന്ത്രമോ? ഇന്ത്യയിൽ വിലക്കയറ്റം രൂക്ഷമാകും, പെട്രോൾ വില വർധന ഒഴിവാക്കാനാകില്ലെന്നും മുന്നറിയിപ്പ്


സമാധാന ചർച്ചകൾക്കിടെ ഹോർമുസിൽ രണ്ട് ഇറാൻ ടാങ്കറുകളെ ആക്രമിച്ചെന്ന് യുഎസ് സൈന്യം. ഹോർമുസിലെ യുഎസ് നാവിക ഉപരോധം മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം. ഒരാഴ്ചക്കിടെ മൂന്നാമത്തെ കപ്പലാണ് ഇത്തരത്തിൽ ‘നിർവീര്യമാക്കി’യതെന്ന് യുഎസ് സെൻട്രൽ കമാൻഡ്. ഇറാനു മേൽ‍ സാമ്പത്തിക ഉപരോധം കടുപ്പിച്ച് സമാധാന കരാറിൽ ഒപ്പിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നീക്കമെന്നാണ് വിലയിരുത്തൽ. ഇന്നു തന്നെ ഇറാൻ സമാധാന ശ്രമങ്ങളിൽ അനുകൂല തീരുമാനമെടുക്കുമെന്നാണ് യുഎസ് വിലയിരുത്തൽ.വിപണിയിൽ ചുവപ്പുരാശി∙516 പോയിന്റ് നഷ്ടത്തിൽ സെൻസെക്സ് 77,328.19ലെത്തി. നിഫ്റ്റിയാകട്ടെ 150.5 പോയിന്റ് കുറവിൽ 24,176.15ലുമെത്തി. ഈ ആഴ്ചയിലുണ്ടായ നേട്ടവും കഴിഞ്ഞ ദിവസത്തോടെ മങ്ങി. ഇന്നും നാളെയും വിപണിക്ക് അവധിയാണ്.


Source link
Exit mobile version