Site icon onlinekeralanews.com

അഹമ്മദാബാദ് വിമാന ദുരന്തം: അന്തിമ റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ


ന്യൂഡൽഹി∙ അഹമ്മദാബാദ് വിമാന ദുരന്തം സംബന്ധിച്ചുള്ള അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് പൂർത്തിയാകുമെന്നും കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയിൽ നടന്ന എയർക്രാഫ്റ്റ് ലീസിങ് ആൻഡ് ഫിനാൻസിങ് ഉച്ചകോടിയുടെ രണ്ടാം പതിപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025 ജൂൺ 12നാണ് അഹമ്മദാബാദിൽ നിന്ന് പറന്നുയർന്ന എഐ171 ബോയിങ് 787–8 ഡ്രീംലൈനർ യാത്രാവിമാനം അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫിനു തൊട്ടുപിന്നാലെ സമീപത്തെ ജനവാസ മേഖലയിൽ വിമാനം തകർന്നുവീണു കത്തുകയായിരുന്നു. പറന്നുയർന്ന് 32 സെക്കൻഡുകൾക്കുള്ളിലാണ് എയർ ഇന്ത്യ വിമാനം തകർന്നത്. അപകടത്തിൽ 260 പേർ കൊല്ലപ്പെട്ടിരുന്നു.


Source link
Exit mobile version